മൂക്കൂത്തിയിടുന്നതിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയൂ

ഫാഷന്റെ ഭാഗമായാണ് സ്ത്രീകള്‍ പൊതുവേ മൂക്കുത്തിയിടുന്നതെങ്കിലും ചില വിഭാഗക്കാരില്‍ ഇത് ആചാരത്തിന്റെ ഭാഗമാണ്. ചില പ്രത്യേക വിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ മൂക്കൂത്തിയണിയണമെന്നത് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും വിവാഹശേഷം.
ഇടതുമൂക്കോ വലതുമൂക്കോ കുത്തി മൂക്കുത്തിയിടുന്നവരുണ്ട്. എന്നാല്‍ ഇടതുമൂക്കു കുത്തിയിടുന്നതാണ് നല്ലതെന്നു പറയും. ആയുര്‍വേദപ്രകാരം നാസികയുടെ ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികളുണ്ട്.
സ്ത്രീകളുടെ മൂക്കിന്റെ ഇടതു ഭാഗം പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി സ്ത്രീയുടെ വയറും ഗര്‍ഭപാത്രവുമെല്ലാം കൂടുതല്‍ ശക്തമാകുന്നു. മാസമുറ, പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കുമെന്നു കരുതപ്പെടുന്നു.
മൂക്കു കുത്തുന്നതു നാഡികളെ സ്വാധീനിയ്ക്കുന്നതാണ് ഇതിനു കാരണം. ആയുര്‍വേദ വിശ്വാസപ്രകാരം മനുഷ്യശരീരവ്യവസ്ഥയനുസരിച്ച് ഇടതുവശത്തെ നാഡിയില്‍ ബലം പ്രയോഗിയ്ക്കുമ്പോള്‍, അതായത് അത് അമര്‍ത്തി വയ്ക്കുമ്പോള്‍ സ്ത്രീകളില്‍ പ്രസവവേദന കുറയാന്‍ സഹായിക്കും.
വേദപ്രകാരം ഇടതുവശത്തെ നാഡികളാണ് സ്ത്രീകളുടെ പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു മൂക്കുത്തിയണിയുന്നതാണ് നല്ലത്. ഇടതുവശത്തു മൂക്കൂ തുളയ്ക്കണമെന്നു പറയുന്നത് പ്രത്യുല്‍പാദനപരമായി സ്ത്രീകളെ സഹായിക്കുമെന്നതാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു തുളച്ചു മൂക്കുത്തിയിടുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha