അമിത വണ്ണം നാണക്കേടായി; യുവാവ് കുറച്ചത് 72 കിലോ

അമിതവണ്ണം ഉള്ളവരുടെ വേദന അമിതമുള്ളവർക്കേ മനസിലാകൂ പുണ്യാളാ....രണ്ടു വര്‍ഷം മുൻപ് വഡോദര സ്വദേശി നൈനേഷ് ചൈനാനി അക്കൂട്ടത്തിൽ ഒരാളായിരുന്നു. കക്ഷിയുടെ ഭാരം എത്രയായിരുന്നുവെന്നോ ? 134 കിലോ ! അമിത ഭാരം പല ഘട്ടത്തിലും നൈനേഷിനു വെല്ലുവിളിയായി. ചെറുപ്പം മുതൽ അമിത ഭക്ഷണ പ്രിയനാണ് നൈനേഷ്, വീട്ടുകാർ ആദ്യമൊന്നും അതു കാര്യമാക്കി എടുക്കുകയും ചെയ്തില്ല. ഒടുവിൽ കളി കാര്യമായി. സ്‌കൂളിലും കോളജിലും അമിതവണ്ണത്തിന്റെ പേരിൽ നൈനേഷ് ഒരു കോമാളിയായി.27 വയസ്സായപ്പോഴേക്കും അമിതവണ്ണത്തിന്റെ പേരിൽ കുടുംബവും നൈനേഷിനെ ഒറ്റപ്പെടുത്തി എന്നതാണ് വാസ്തവം. ഏതു വിധേനയും വണ്ണം കുറക്കണം എന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. കല്യാണ ചടങ്ങുകളിൽ നിന്നും ഒഴിവാക്കപ്പെട്ടു. എന്തിനേറെ പറയുന്നു മാതാപിതാക്കൾക്ക് അമിതവണ്ണമുള്ള മകൻ ഒരു നാണക്കേടായി തോന്നി. അതോടെ നൈനേഷ് പൂർണമായി തകർന്നു. ഏതുവിധേനയും വണ്ണം കുറച്ചേ പറ്റൂ, ആ നിശ്ചയദാർഢ്യം അവനെ ലക്ഷ്യത്തിൽ എത്തിച്ചു എന്നതാണ് സത്യം.
പിന്നീടങ്ങോട്ട് കടുത്ത വ്യായാമത്തിന്റെ നാളുകൾ ആയിരുന്നു. ആഹാര രീതിയിൽ നല്ല മാറ്റം വരുത്തി. എണ്ണ പൂർണമായും ഒഴിവാക്കി. ദിവസവും നടത്തം ശീലമാക്കി. ശ്രദ്ധയോടെ, ക്ഷമയോടെ വ്യായാമം ചെയ്തു. ആ ശ്രമം മെല്ലെ ഫലം കണ്ടു തുടങ്ങി. നൈനേഷ് ഭാരം കുറച്ചു. ഒന്നും രണ്ടും കിലോ അല്ല, 72 കിലോ, ഇപ്പോൾ നൈനേഷ് നാട്ടിലെ താരമാണ്. സിക്സ് പാക്ക് ശരീരവുമായി ഈ പഴയ പൊണ്ണത്തടിയൻ, പെൺകുട്ടികളുടെ ആരാധനാപാത്രമാകുന്നു.ഫാഷൻ അല്ലെങ്കിൽ സ്റ്റൈൽ എന്നതിൽ ഉപരിയായി അമിതവണ്ണം ഒഴിവാക്കുക എന്നതു തങ്ങളുടെ ജീവിതത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യമാണ് എന്ന് നൈനേഷ് പറയുന്നു. നൈനേഷിന്റെ ഗ്ളാമറിനും ആരോഗ്യകരമായ ചിന്തയ്ക്കും മുന്നിൽ ഈ പറയുന്നത് ആരും ശരിവച്ചു പോകും
https://www.facebook.com/Malayalivartha