കോപ്പര്‍ കപ്പുകള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും

കോക്ക്‌ടെയ്ല്‍സ് കഴിക്കാന്‍ ഉപയോഗിക്കുന്ന വലിയ കോപ്പര്‍ കപ്പുകള്‍ ഭക്ഷ്യവിഷബാധയ്ക്കു കാരണമാകുമെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കുന്നു. ചെമ്പിലും ചെമ്പിന്റെ ലോഹസങ്കരങ്ങളിലും വിഷാംശം ഉണ്ട്. നിരവധി ചെമ്പു പാത്രങ്ങള്‍ ഉള്ള കോപ്പറും ചിലപ്പോള്‍ അപകടകാരിയാകും. 6 ല്‍ താഴെ പി എച്ച് മൂല്യമുള്ള കോപ്പര്‍ (ചെമ്പ്) ഭക്ഷ്യ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ വരുന്നതിനെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മോറല്‍ ഫുഡ് കോഡ് തടയുന്നു.വളരെ ആകര്‍ഷണീയമായ ചെമ്പുപാത്രത്തില്‍ നിറച്ച് പാനീയമായ മോസ്‌കോ മ്യൂള്‍ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ശുഭവാര്‍ത്തയല്ല.
വോഡ്ക, ഇഞ്ചി, ബിയര്‍, നാരങ്ങാനീര് ഇവ ചേര്‍ന്ന പാനീയമാണ് മൊസ്‌കോ മ്യൂള്‍. മ്യൂളിന്റെ പി എച്ച് മൂല്യം ആറില്‍ താഴെയാണ് അതുകൊണ്ട് ഇത് സുരക്ഷിതമല്ല. കൂടിയ ഗാഢതയുള്ള ചെമ്പ് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതുമാണ്. ചെമ്പും ചെമ്പിന്റെ ലോഹസങ്കരങ്ങളും അമ്ലഗുണമുള്ള ഭക്ഷണങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ അതിലേക്ക് ചെമ്പ് അരിച്ചിറങ്ങും. ഛര്‍ദി, വയറുവേദന, ക്ഷീണം, ബോധക്കേട് ഇവയെല്ലാം ഉണ്ടാകാം. ഒന്നു ചിന്തിക്കൂ, ഇനി മോസ്‌കോ മ്യൂള്‍ കഴിക്കും മുന്‍പ്.
https://www.facebook.com/Malayalivartha