മാതൃഭൂമി വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി

മാതൃഭൂമി വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി ഏര്‍പെടുത്തി. ഈ അവധി സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന് ശബരീനാഥന്‍ എം.എല്‍.എ സബ്മിഷനിലൂടെ നിയമസഭയില്‍ ആവശ്യപ്പെട്ടു.തീരുമാനം എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറഞ്ഞു.എന്നാല്‍ അത് സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ മാറ്റി നിര്‍ത്തുന്നുവെന്ന വ്യാഖ്യാനം ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha