ഒരു ദിവസം കൊണ്ട് മുഖത്തെ രോമം കളയാം

പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുഖത്തെ രോമം.മേല്‍ച്ചുണ്ടിലും താടിയിലും ഉണ്ടാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഒരിക്കലും സൗന്ദര്യത്തില്‍ തൃപ്തി തരുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ പരിഹരിക്കണം എന്നതാണ് അറിയേണ്ട കാര്യം. വെറും ഒരു ദിവസം കൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പപ്പായക്ക് ആരോഗ്യ ഗുണം മാത്രമല്ല ഇത്തരം ചില സൗന്ദര്യ ഗുണങ്ങള്‍ കൂടിയുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പപ്പായ എന്നും മുന്നില്‍ തന്നെയാണ്. പപ്പായ നല്ലതു പോലെ പഴുത്ത ശേഷം രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകിക്കളയാം. ദിവസവും മൂന്ന് പ്രാവശ്യം ചെയ്താല്‍ തന്നെ രോമവളര്‍ച്ചക്ക് പരിഹാരം കാണാം. ഉരുളക്കിഴങ്ങും പരിപ്പും സാമ്പാര്‍ വെക്കാന്‍ മാത്രമല്ല നല്ലത്.
പരിപ്പ് രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. പിറ്റേ ദിവസം ഇത് ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് അരച്ച് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന് തിളക്കവും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു. തുളസിയും ഉള്ളിയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തുളസിയും ഉള്ളിയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതിന്റെ നീരെടുത്ത് അമിത രോമവളര്‍ച്ചയുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു. തേനാണ് മറ്റൊരു മാര്‍ഗ്ഗം. തേന്‍ കറുവപ്പട്ട എന്നിവ മിക്‌സ് ചെയ്ത് ഇത് ഓവനില്‍ വെച്ച് ചെറുതായി ചൂടാക്കാം. ശേഷം ചെറുചൂടോടെ മുഖത്ത് തേച്ച് പിടിപ്പിക്കാം.
അല്‍പസമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് അമിത രോമവളര്‍ച്ചയെ തടയുകയും രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുകയും ചെയ്യുന്നു. പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്. കാല്‍ക്കപ്പ് നാരങ്ങ നീര് രണ്ട് കപ്പ് പഞ്ചസാര എന്നിവ നല്ലതു പോലെ ചൂടാക്കിയ ശേഷം പഞ്ചസാര ഉരുകി വരുന്നു. ഇത് ഉരുകി ഒരു പരുവമാകുമ്പോള്‍ രോമത്തിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് രോമം കൊഴിഞ്ഞ് പോവാന്‍ സഹായിക്കുന്നു.മുട്ടയുടെ വെള്ള ചര്‍മ്മസംബന്ധമായ മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും കൂടി ഉപയോഗിക്കുന്നു. ഇത് കൊളാജന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുകയും ചര്‍മ്മം ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള രോമവളര്‍ച്ചയുള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിച്ച് ലെയര്‍ ലെയറായി മാറ്റാം. ഇത് രോമം മുഴുവന്‍ പറിഞ്ഞ് പോരാന്‍ സഹായിക്കുന്നു.
https://www.facebook.com/Malayalivartha