നിങ്ങള്‍ അച്ഛനാകുന്നില്ലേ? കാരണം ഇതാണ്

ദാമ്പത്യത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞ്. കുട്ടികളുണ്ടാകാത്തതിന് കാരണം സ്ത്രീവന്ധ്യത തന്നെയാകണമെന്നില്ല. പലപ്പോഴും പുരുഷവന്ധ്യതയും കുട്ടികളുണ്ടാകാത്തതിന് കാരണമാകാറുണ്ട്. ഇമോഷണല്‍ സ്‌ട്രെസ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത്തരം ഘട്ടങ്ങളില്‍ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകള്‍ നേരിട്ട് പ്രത്യുല്‍പാദനവ്യവസ്ഥയെ ബാധിയ്ക്കും. സൈക്കിളിംഗ് നല്ലൊരു വ്യായാമമാണ്. എന്നാല്‍ അമിതമായി സൈക്കിള്‍ ചവിട്ടുന്നത് വൃഷണങ്ങളില്‍ മര്‍ദമേല്‍പ്പിയ്ക്കും. ഇത് പുരുഷവന്ധ്യതയ്ക്കു കാരണമാവുകയും ചെയ്യും. കെമിക്കലുകള്‍ പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാകാറുണ്ട്.
കീടനാശിനികള്‍, പെയിന്റ് തുടങ്ങിയവയില്‍ നിന്നുള്ള ബെന്‍സീന്‍ ബീജക്കുറവിനുള്ള മറ്റൊരു കാരണമാണ്. മിത വണ്ണം പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. പാഷകാഹാരങ്ങളുടേയും ഇതു വഴി പോഷകങ്ങളുടേയും കുറവ് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ന്നോ രണ്ടോ പെഗ് മദ്യം ദോഷമല്ല. എന്നാല്‍ മദ്യപാനം നിയന്ത്രണാതീതമാകുന്നത് ബീജസംഖ്യയെ ബാധിയ്ക്കും. വൃഷണങ്ങള്‍ ചൂടാകുന്നത് പുരുഷവന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്.
https://www.facebook.com/Malayalivartha