ഭാഗ്യ-നിര്‍ഭാഗ്യങ്ങളെ മറുകിലുടെ തിരിച്ചറിയാം

മുഖം നോക്കി മാത്രമല്ല, മറുക് നോക്കിയുെ ഒരാളുടെ ലക്ഷണം പറയാം. ലക്ഷണ ശാസ്ത്രത്തിലും രേഖാശാസ്ത്രത്തിലും മറുകിന് വളരെ പ്രാധാന്യമുണ്ട്. പലപോഴും ഭാഗ്യത്തേയും നിര്‍ഭാഗ്യത്തേയും മറുകിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സ്ത്രീപുരുഷ ലക്ഷണങ്ങളില്‍ മറുകിനുള്ള പ്രാധാന്യം ചില്ലറയല്ല.രണ്ട് തരത്തിലുള്ള മറുകാണ് ഉള്ളത്. ഒന്ന് കറുത്ത നിറത്തിലുള്ളതും ഒന്ന് ചിവന്ന നിറത്തിലുള്ളതും. ഇതില്‍ ചുവന്ന നിറമുള്ള മറുകാണ് ഏറ്റവും ശുഭകരമായിട്ടുള്ളത്. പുരുഷന്റെ മറുകിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
* ചെവിക്കുള്ളില്‍ മറുകുള്ളയാളാണെങ്കില്‍ അയാള്‍ അഹങ്കാരിയായിരിക്കും. എന്നാല്‍ എന്തൊക്കെയാണെങ്കിലും ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. അതിലുപരി ധനികന്‍മാരായിരിക്കും ഇത്തരക്കാര്‍.
* കഴുത്തിനോട് ചേര്‍ന്നാണ് മറുകെങ്കില്‍ അയാള്‍ ജോലിക്കാര്യത്തില്‍ അതിസമര്‍ത്ഥനായിരിക്കും. എന്നാല്‍ ദാമ്പത്യത്തില്‍ കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും.
* വലതു കവിളിലെ മറുകാണ് നിങ്ങള്‍ക്കെങ്കില്‍ അത് ശുഭലക്ഷണമാണ്. മാത്രമല്ല ഏത് കാര്യം ചെയ്താലും അതെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.
* ഇനി മറുക് മൂക്കിനു മുകളിലാണെങ്കില്‍ അത് ശുഭകരമായ കാര്യമല്ല. കാരണം മൂക്കിനു മുകളില്‍ മറുകുള്ള പുരുഷന്‍ എപ്പോഴും പലപ്പോഴും പല കാര്യങ്ങളിലും പരാജയമായിരിക്കും. ഇവര്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് വളരെ കുറവായിരിക്കും.
* ചുണ്ടിനു മുകളില്‍ മറുകുള്ള പുരുഷനാണെങ്കില്‍ സ്വന്തം കഴിവ് കൊണ്ട് ഉയര്‍ന്ന് വന്ന വ്യക്തിയായിരിക്കും. അതിലുപരി മറ്റുള്ളവരോട് ദയ കാണിക്കുന്ന വ്യക്തിയായിരിക്കും.
* താടിയിലാണ് നിങ്ങള്‍ക്ക് മറുകെങ്കില്‍ അത് ശുഭകരമായാണ് കണക്കാക്കുന്നത്. താടിയില്‍ മറുകുള്ളയാള്‍ക്ക് കുടുംബ സ്‌നേഹം കൂടതലായിരിക്കും. മാത്രമല്ല നല്ലൊരു നേതൃപാടവം ഇയാള്‍ക്കുണ്ടായിരിക്കും.
* തള്ളവിരലിന്റെ പുറത്താണ് ഇനി പുരുഷന്‍മാര്‍ക്ക് മറുകെങ്കില്‍ ഇത് ധനാകര്‍ഷണത്തിന് കാരണമാകുന്നു. മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ ജീവിതം നയിക്കുന്നവരായിരിക്കും ഇവര്‍.
* നിങ്ങളിലെ സാമര്‍ത്ഥ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കക്ഷത്തില്‍ മറുകുണ്ടാവുന്നത് ധനാഗമനത്തിനും കാരണമാകുന്നു. പല വിധത്തിലാണ് ഇത് നിങ്ങളെ സഹായിക്കുന്നതും.
https://www.facebook.com/Malayalivartha