കഷണ്ടിക്ക് മരുന്ന്

കഷണ്ടിക്ക് ഇതേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറയുന്നതെങ്കിലും ചില വിദ്യകളിലൂടെ കഷണ്ടിയില്‍ മുടി കിളിര്‍ക്കും. ഇത്തരത്തിലൊന്നാണ് സവാള. സവാള മുടി കൊഴിച്ചിലിനുള്ള നല്ലൊരു മരുന്നാണ്. നരച്ച മുടി കറുപ്പിയ്ക്കാനും കൊഴിഞ്ഞുപോയിടത്തു മുടി വരാനുമെല്ലാം ഏറെ നല്ലതാണ്. സവാള കഷണ്ടിയില്‍ മുടി കിളിര്‍ക്കാന്‍ സഹായിക്കും. താഴെപ്പറയുന്ന വഴികള്‍ പരീക്ഷിച്ചു നോക്കൂ,
സവാളയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിച്ചു നീരെടുക്കുക. ഇത് മുടിപോയ ഭാഗത്തു പുരട്ടി മസാജ് ചെയ്യണം. ഇളംചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കൊണ്ടു തലയും മുടിയും പൊതിഞ്ഞു കെട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകാം. കാല്‍കപ്പു സവാള നീരും 1 ടേബിള്‍സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് മുടിയില്ലാത്തിടത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ ചൂടുള്ള ടവല്‍ കെട്ടി വയ്ക്കുക. രാത്രി മുഴുവന്‍ കെട്ടി വച്ച് രാവിലെ ഷാംപൂ ഉപയോഗിച്ചു കഴുകാം.
ഒരു സവാളയുടെ ജ്യൂസും ഒരു ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയും കലര്‍ത്തുക. ഒരു പഞ്ഞിയെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി തലയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ ഷാംപൂ കൊണ്ടു കഴുകാം.സവാളനീര്, നാരങ്ങാനീര്, ക്യാരറ്റ് ജ്യൂസ് എ്ന്നിവ തുല്യഅളവില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഒരു ടേബിള്‍സ്പൂണ്‍ സവാളനീര്, 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തുക. ഇത് ശിരോചര്‍മത്തില്‍ തേച്ചു മസാജ് ചെയ്യാം. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം.
നിയാസിന്‍ മുടിവേരുകളെ ബലപ്പെടുത്തും. ബയോട്ടിന്‍ മുടി പിളരുന്നതു തടയും.ഇതിലെ ഗ്ലൈക്കോസൈഡ് മുടിവേരുകളിലേയ്ക്കുള്ള രക്തപ്രവാഹം ശക്തിപ്പെടുത്തും. മുടിവേരുകളിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.ഇതിലെ പൊട്ടാസ്യം, സള്‍ഫര്‍, അയേണ്‍, അയൊഡിന്‍ തുടങ്ങിയവയെല്ലാം മുടിവളര്‍ച്ചയ്ക്കു നല്ലതാണ്. ഒരു സവാള അരിഞ്ഞ് ഗ്ലാസ് ജാറിലിടുക. ഇതില്‍ 50എംഎല്‍ ബ്രാണ്ടി ഒഴിയ്ക്കുക. ഇത് അടച്ച് രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ മിശ്രിതം ഊറ്റിയെടുത്ത് കഷണ്ടിയുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. ബ്രാണ്ടിയ്ക്കു പകരം വേണമെങ്കില്‍ റം ഉപയോഗിയ്ക്കാം.
ഒരു ടേബിള്‍സ്പൂണ്‍ കല്ലുപ്പ് അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു സവാളയുടെ ജ്യൂസ്, 2 ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ബ്രാണ്ടി എ്ന്നിവ കലര്‍ത്തുക. ഇത് മുടിയില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. സവാളയിലെ സള്‍ഫര്‍ ആന്റിബാക്ടീരിയ്ല്‍, ആന്റിഫംഗല്‍ ഗുണങ്ങളടങ്ങിയതാണ്. ശിരോചര്‍മത്തിലെ അണുബാധകള്‍ ചെറുക്കും. ഇതിലെ ക്വര്‍സ്വെറ്റില്‍ ഫ്രീ റാഡിക്കലുകളെ തടുത്ത് മുടിനര ഒഴിവാക്കും. മീഥെല്‍സള്‍ഫോണൈല്‍മീഥേന്‍ മുടി വളര്‍ച്ചയെ സഹായിക്കുന്ന കെരാട്ടിന്‍ ഉല്‍പാദിപ്പിയ്ക്കും.
https://www.facebook.com/Malayalivartha