പല്ലുകള്‍ക്ക് നിറം നല്‍കാന്‍ പ്രകൃതിദത്ത വഴികള്‍

പല്ലുകളുടെ ആരോഗ്യം പോലെ തന്നെ പ്രാധാന്യമാണ് പല്ലുകളുടെ സൗന്ദര്യവും. പല്ലിനുണ്ടാകുന്ന മഞ്ഞപ്പും പല്ലിന്റെ വശങ്ങളില്‍ അടിഞ്ഞുകൂടുന്ന ആഴുക്കും പല്ലിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണ്. യാതൊരു വിധത്തിലുമുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ ഇതിന് പ്രകൃതിദത്തമായ വഴികള്‍ ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച്, തക്കാളി, ആപ്പിള്‍ തുടങ്ങിയവ കഴിയ്ക്കുന്നത് പല്ലിലെ അഴുക്കു നീക്കാനും പല്ലിന് വെളുപ്പു നല്‍കാനും ഏറെ നല്ലതാണ്. ഇവ കഴിയ്ക്കാം. പല്ലില്‍ ഉരസാം. ബദാം പോലുള്ള നട്‌സ് കഴിയ്ക്കുന്നതു നല്ലതാണ്. ഇത് പല്ലിന് ഘര്‍ഷണം നല്‍കും. പല്ലിലെ മഞ്ഞപ്പും അഴുക്കും നീങ്ങും. ഓയില്‍ പുള്ളിംഗ് നല്ല വഴിയാണ്. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിഞ്ഞു തുപ്പിക്കളയുക. ഇത് ദിവസവും ചെയ്യാം.
ബേക്കിംഗ് സോഡ, കറ്റാര്‍വാഴ എന്നിവ ഉപയോഗിച്ചുള്ള ഒരു വഴിയുണ്ട്. ഇതിനായി ഒരു കപ്പു വെള്ളത്തില്‍ അര കപ്പു ബേക്കിംഗ് സോഡ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കണം. 10 തുള്ളി ലെമണ്‍ എസന്‍ഷ്യല്‍ ഓയില്‍, 4 ടേബിള്‍സ്പൂണ്‍ വെജിറ്റബിള്‍ ഗ്ലിസറിന്‍ എന്നിവയും ചേര്‍ത്തിളക്കണം. ഗ്ലിസറിന്‍ അവസാനമേ ചേര്‍ക്കാവു. ഇവയെല്ലാം നല്ലപോലെ കുലുക്കിച്ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് ഗ്ലാസ് കണ്ടെയ്‌നറില്‍ അടച്ചു വയ്ക്കണം. ഇതുപയോഗിച്ചു പല്ലു ദിവസവും ബ്രഷ് ചെയ്യുക. ബ്രഷ് കഴുകുക. ഇത് ബേക്കിംഗ് സോഡയില്‍ മുക്കി പല്ലു തേയ്ക്കാം. പല്ലിലെ അഴുക്കു നീങ്ങും, പല്ലിന് വെളുപ്പു ലഭിയ്ക്കും. അര കപ്പ് വെളിച്ചെണ്ണ, 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൗഡര്‍ ,20 തുള്ളി ഏതെങ്കിലും ഓയില്‍, വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ എന്നിവ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു പല്ലു തേയ്ക്കാം.
https://www.facebook.com/Malayalivartha