ഒരു വര്‍ഷത്തിനിടയില്‍ ലൈംഗീകബന്ധം നടന്നത് മൂന്നു തവണ മാത്രം... ഒരു ഭാര്യയുടെ തുറന്നു പറച്ചില്‍

പ്രണയ വിവാഹമായിരുന്നെങ്കിലും ഭര്‍ത്താവിന് ഭാര്യയോട് ബഹുമാനം മാത്രം. ഒരു പ്രമുഖ സൈക്കോളജിസ്റ്റ് അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വന്ന ഒരു ഭാര്യയുടെ ദുരവസ്ഥയെ കുറിച്ചാണ് പറയുന്നത്. 32വയസ്സുള്ള യുവതിയും 26 വയസ്സുള്ള യുവാവും തമ്മില്‍ വിവാഹിതരായി. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.
അയാളുടെ വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഞങ്ങള്‍ ഒന്നിച്ചു കഴിയുന്നത്. തരക്കേടില്ലാത്ത ശമ്പളം ലഭിക്കുന്നതിനാല്‍ സാമ്പത്തിക പ്രശ്‌നമൊന്നും ഞങ്ങള്‍ക്കില്ല. വളരെ സന്തോഷകരമായ ജീവിതം നയിക്കുന്നു. എന്നാല്‍ അയാള്‍ക്ക് എന്നോട് ലൈംഗികപരമായി പെരുമാറാന്‍ ആവുന്നില്ല. ഒരുതരം ബഹുമാനമാണ് എപ്പോഴും. ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത് മൂന്നു തവണ മാത്രമാണ്. അവയെല്ലാം തീര്‍ത്തും പരാജയവുമായിരുന്നു. എന്റെ അടുത്ത് എത്തുമ്പോള്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. അയാളെ എങ്ങനെ മാറ്റിയെടുക്കാനാകും. പ്രായ വ്യത്യാസമാണോ ഇതിനു കാരണമെന്നായിരുന്നു യുവതി തന്നോട് ചോദിച്ചത്.
ഭാര്യയ്ക്ക് ഭര്‍ത്താവിനേക്കാള്‍ ഇളപ്പമായിരിക്കണം എന്നത് ജീവശാസ്ത്രപരമായ ഒരു നിബന്ധനയല്ല. സ്ത്രീകള്‍ക്ക് ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടുതലായതുകൊണ്ടും സ്ത്രീകളുടെ പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍ പുരുഷനെ അപേക്ഷിച്ച് നേരത്തെ ആരംഭിക്കുകയും നേരത്തേ നിലക്കുകയും ചെയ്യുന്നതുകൊണ്ടും ഉണ്ടായ കീഴ്‌വഴക്കമാവാമിത്. സ്ത്രീക്ക് പുരുഷനേക്കാള്‍ പ്രായം കുറഞ്ഞിരിക്കണം എന്ന് നിര്‍ബന്ധമില്ല. സാമൂഹ്യ നിയമങ്ങള്‍ മനുഷ്യന്റെ മനസില്‍ പല വേലിക്കെട്ടുകളും ബോധമായും അബോധമായും സൃഷ്ടിക്കുന്നു.
തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീയെ ഭാര്യയായോ കാമുകിയായോ സങ്കല്‍പ്പിക്കാന്‍ കഴിയാതെ വരുന്നത് അബോധമായി മനസിലുള്ള ചില അരുതായ്മകള്‍ മൂലമാവാം. അമ്മ, സഹോദരി, അധ്യാപിക തുടങ്ങിയ സ്ഥാനങ്ങളിലുള്ള വ്യക്തിയോട് ലൈംഗികബന്ധം പാടില്ല എന്ന അലിഖിത നിയമത്തിന് മനുഷ്യസംസ്‌കാരത്തോളം പഴക്കമുണ്ട്. ഏതാണ്ട് എല്ലാ സംസ്‌കാരങ്ങളിലും ഇത്തരം നിയമങ്ങള്‍ ഉണ്ട് എന്നത് നരവംശശാസ്ത്രജ്ഞന്മാരും മനഃശാസ്ത്രജ്ഞരും നിരീക്ഷിച്ചിട്ടുള്ളവയാണ്. ഇത്തരക്കാരെ ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുന്നതും സമ്മര്‍ദം ചെലുത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
https://www.facebook.com/Malayalivartha