ഗര്‍ഭിണികളറിയാന്‍ : ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷകരം

ഫര്‍ണിച്ചറുകളിലും വീട്ടുപകരണങ്ങളിലും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കുഞ്ഞിന്റെ ബുദ്ധിയെ തകരാറിലാക്കുകയും ഐക്യു കുറയാന്‍ കാരണമാകുകയും ചെയ്യുമെന്ന് യു എസിലെ കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഠനത്തില്‍ മ്മയുടെ പിബിഡി ഇ ലെവലിന്റെ ഓരോ പത്തു മടങ്ങു വര്‍ധനവിനും കുട്ടിയുടെ ഐ ക്യു 3.7 പോയിന്റ് കുറയുന്നതായി കണ്ടു. നിരവധി ആളുകളാണ് ഉയര്‍ന്ന അളവില്‍ ഈ രാസവസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. ഗര്‍ഭിണി, പിബിഡി ഇ യുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കുഞ്ഞിന്റെ ഐക്യു കുറയും. ഗവേഷകയും സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാല പ്രൊഫസറുമായ ട്രേസിവുഡ്‌റഫ് പറയുന്നു.
പിബിഡി ഇ യോടൊപ്പം മറ്റ് രാസവസ്തുക്കളായ കെട്ടിട നിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍, കീടനാശിനികള്‍ ഇവ കൂടി ചേരുമ്പോള്‍ പരിസ്ഥിതിയിലുണ്ടാകുന്ന അപകടം വളരെ ഗുരുതരമാണ്.പിബിഡി ഇ യ്ക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡറുമായും ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.നിരോധനങ്ങളും നിയന്ത്രണങ്ങളും ഒക്കെ വന്നിട്ടും എല്ലാവരും പിബിഡി ഇ അടങ്ങിയ വസ്തുക്കളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു. ഇതിന്റെ കൂടുതല്‍ അപകടം കുട്ടികള്‍ക്കാണ്.പാരിസ്ഥിതിക സംരക്ഷണ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പഠനം, എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്‌പെക്ടീവ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha