ഭക്ഷണത്തിന് ശേഷം ഇത് അരുത്

ആഹാരശേഷം ഏതെങ്കിലുമൊക്കെ പഴങ്ങള്‍ കഴിക്കുന്നത് ചിലര്‍ക്കൊരു ശീലമാണ്. എന്നാല്‍ ഇവ ആഹാരം കഴിച്ച ഉടന്‍ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് അവര്‍ പറയുന്നത്. ആഹാരത്തിനു ശേഷം ഉടന്‍ തന്നെ കുളിക്കാന്‍ പാടില്ല. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ കുളിക്കാവൂവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ചില ആളുകള്‍ ഉറങ്ങുന്നതിനു മുന്‍പ് ചെറിയൊരു വ്യായാമം ചെയ്യാറുണ്ട്. എന്നാല്‍, ഭക്ഷണത്തിനു ശേഷം ഒരിക്കലും വ്യായാമം ചെയ്യാന്‍ പാടില്ല. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് നമ്മെ മന്ദതയിലേക്ക് നയിക്കുകയാണ് ചെയ്യുക. മാത്രമല്ല, ഇത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതിയും ഒഴിവാക്കേണ്ടതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha