ഇതിലെ രാസവസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമാകും

യോഗാ മാറ്റ് പോലുള്ള ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപ്‌ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറുകള്‍, ശിശു ഉല്‍പ്പന്നങ്ങള്‍, ജിം യോഗ മാറ്റുകള്‍ ഇവയിലെല്ലാം ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ഫ്‌ലെയിം റിറ്റാര്‍ഡന്റുകള്‍ എന്നറിയപ്പെടുന്ന അഗ്‌നിശമനികള്‍ അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ ഈ രാസവസ്തുക്കള്‍ കൂടിയ അളവില്‍ ഉള്ള സ്ത്രീകള്‍ കൃത്രിമ ബീജസങ്കലനം വഴി ഗര്‍ഭം ധരിക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. പ്രത്യുല്പാദനം നടക്കാത്തതിനുള്ള നിരവധി ഘടകങ്ങളില്‍ ഒന്നാണ് പി എഫ് ആറുമായുള്ള സമ്പര്‍ക്കവുമെന്ന് പഠനം പറയുന്നു. പഠനത്തില്‍ പങ്കെടുത്തവരില്‍ എണ്‍പതുശതമാനത്തില്‍ കൂടുതല്‍ പേരിലും മൂന്നിനം പി എഫ് ആറുകള്‍ ഉള്ളതായി കണ്ടു. ഇവയുടെ അളവ് കൂടുതലുള്ള സ്ത്രീകളില്‍ പ്രത്യുല്പ്പാദന സാധ്യത പത്തുശതമാനം കുറവായിരിക്കും.
ഭ്രൂണത്തിന്റെ ഇംപ്ലാന്റേഷനുള്ള സാധ്യത 31 ശതമാനവും മെറ്റബോളൈറ്റുകളുടെ അളവ് കുറഞ്ഞ സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭധാരണത്തിനുള്ള സാധ്യത 41 ശതമാനവും കുറവായിരിക്കും. ഐ വി എഫ് ചികിത്സ ചെയ്യുന്നവര്‍ ഇതു വിജയിക്കാന്‍ പാരിസ്ഥിതിക രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ഫ്‌ലെയിം റിറ്റാര്‍ഡന്റുകള്‍ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പി. എഫ്. ആര്‍, ഹോര്‍മോണ്‍ തകരാറിനു കാരണമാകും എന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫര്‍ണിച്ചറുകളില്‍ നിന്നും മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും ഇവ വായുവിലേക്കും വീടിനുള്ളിലെ അന്തരീക്ഷത്തിലെ പൊടിയിലേക്കും കലരും. ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ കോര്‍ട് നി കാരിഗ്‌നന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.
https://www.facebook.com/Malayalivartha