പ്രഭാതഭക്ഷണം പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കണം

എന്തെങ്കിലും കഴിച്ച് വയര്‍ നിറക്കുന്നതിലല്ല കാര്യം. കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടോ എന്നറിയണം. പ്രോട്ടീനിന്റെ അഭാവം നിങ്ങളെ കാലക്രമത്തില്‍ വലിയ രോഗിയാക്കിമാറ്റും. അതുകൊണ്ട് പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിരിക്കണം. ചില പ്രോട്ടീന്‍സമ്പുഷ്ട ഭക്ഷണങ്ങളെക്കുറിച്ചറിയാം.
* ഡ്രൈ ഫ്രൂട്ട്‌സ്-പഴങ്ങള്‍ കഴിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രൈ ഫ്രൂട്ട്‌സും. ഉണക്കമുന്തിരി പോലുള്ള പഴങ്ങള്‍ ദിവസേന ഒരു തുടം വീതം കഴിക്കുക.
* ഗ്രീന്‍ ടീ- പ്രഭാതഭക്ഷണത്തിനു ശേഷം ഒരു ഗ്രീന്‍ ടീ കൂടി സേവിച്ചോളൂ. ഗ്രീന്‍ ടീയ്ക്കു പകരം നാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ത്ത ജിഞ്ചര്‍ ടീയും പരീക്ഷിക്കാം.
* ഓട്‌സ്-ഇത് ഒരു ഉത്തമമായ പ്രോട്ടീന്‍ കലവറയാണ്. രാവിലെ രണ്ടോ മൂന്നോ സ്പൂണ്‍ ഓട്‌സ് കുറുക്കി കഴിക്കാന്‍ മറക്കേണ്ട.
* വെണ്ണ-ഒരു സ്പൂണ്‍ വെണ്ണ രാവിലെ കഴിക്കുക. റൊട്ടിയോ മറ്റോ കഴിക്കുമ്പോഴോ സാന്‍ഡ്!വിച്ചില്‍ ഉള്‍പ്പെടുത്തിയോ വെണ്ണ അകത്താക്കാം.
* വെജിറ്റബിള്‍ ഓംലറ്റ്-മുട്ട വെറുതെ പൊരിച്ചു കഴിക്കുന്നതിനു പകരം വെജ് ഓംലറ്റ് പരീക്ഷിക്കാം. മുട്ടയടിച്ചു പതിപ്പിച്ചതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി, കാബേജ്, കാപ്‌സിക്കം, കാരറ്റ് എന്നിവ ചേര്‍ത്ത് ഓംലറ്റ് തയാറാക്കാം.
* ഫ്രൂട്ട് സ്മൂത്തി-മാമ്പഴമോ, പൈനാപ്പിളോ പപ്പായയോ അങ്ങനെ ഏതെങ്കിലും പഴം പാല്‍ ചേര്‍ത്ത് മിതമായ അളവില്‍ മധുരം ചേര്‍ത്ത് മിക്‌സിയിലടിച്ച് സ്മൂത്തി തയാറാക്കി നോക്കൂ. കുട്ടികള്‍ക്ക് ഇതുവളരെ പ്രിയങ്കരമായിരിക്കും.
* ഈത്തപ്പഴം, ബദാം-തലേരാത്രി പാലില്‍ ഇട്ടുകുതിര്‍ത്തിയ ഈത്തപ്പഴവും ബദാമും കഴിക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha