ഐസ്‌ക്രീം പ്രഭാതഭക്ഷണമാക്കിയാലോ?

ഏതു സമയത്തും ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പ്രഭാതഭക്ഷണമായി ഐസ്‌ക്രീം കഴിക്കുന്നത് ആളുകളെ കൂടുതല്‍ മിടുക്കരും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ പ്രാപ്തരും ആക്കുകയും ചെയ്യമെന്നാണ് പുതിയ പഠനം. ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ഉണര്‍ന്നയുടന്‍ ഐസ്‌ക്രീം നല്‍കി തുടര്‍ന്ന് കുറച്ച് പസിലുകളും ചെയ്യാന്‍ ആവശ്യപ്പെട്ടു. മറ്റൊരു ഗ്രൂപ്പിന് സാധാരണപോലെ പ്രഭാതഭക്ഷണവും നല്‍കി. തുടര്‍ന്ന് ഇവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം അളന്നപ്പോള്‍ ഐസ്‌ക്രീം കഴിച്ചവരില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ആല്‍ഫാ തരംഗങ്ങള്‍ ഉണ്ടായതായി കണ്ടു. ഇത് കൂടുതല്‍ ശ്രദ്ധാലു ആക്കുന്നതോടൊപ്പം മാനസിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു.
ഐസ്‌ക്രീം കഴിച്ച ഗ്രൂപ്പ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ തണുത്ത ഭക്ഷണം കഴിച്ചതു കൊണ്ടാണോ എന്നറിയാന്‍ മറ്റൊരു ഗ്രൂപ്പ് ആളുകള്‍ക്ക് ഉണര്‍ന്നയുടന്‍ തണുത്ത വെള്ളം നല്‍കി പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും ഐസ്‌ക്രീം കഴിച്ച ഗ്രൂപ്പിന്റെ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. 2005 ല്‍ ലണ്ടനില്‍ നടത്തിയ പഠനത്തില്‍ ഐസ്‌ക്രീം കഴിക്കുന്നത് ആളുകളില്‍ സന്തോഷം ജനിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. അത് തലച്ചോറിന്റെ പ്ലഷര്‍ സെന്ററുകളെ ഉദ്ദീപിപ്പിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. പഞ്ചസാര ഉപദ്രവകാരിയാണ്. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ വിഷാദത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കുറയാനും കാരണമാകും.
https://www.facebook.com/Malayalivartha