ദിവസവും ചിക്കന്‍ കഴിച്ചാല്‍..

ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ, ചീത്തയാണോ എന്ന് പലര്‍ക്കും സംശയമാണ്. ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണ്. ചിക്കന്‍ തൊലി നീക്കി കഴിയ്ക്കണമെന്നു മാത്രം. വാതത്തിന് പറ്റിയൊരു മരുന്നു കൂടിയാണ് ചിക്കന്‍. ഇതിലെ സെലേനിയമാണ് ഈ ഗുണം നല്‍കു്ന്നത്.മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ചിക്കന്‍. ഇതില്‍ കൊഴുപ്പ് അല്‍പമുണ്ടെങ്കിലും ഇതിലും കൂടുതല്‍ പ്രോട്ടീനുകളാണ്. മസിലുണ്ടാകാന്‍ ചിക്കന്‍ വളരെ നല്ലതു തന്നെ. ഹാര്‍ട്ട് അറ്റാക് റിസ്‌ക് കുറയ്ക്കാനും ചിക്കന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ബി 6 ഹോമോസിസ്റ്റീന്‍ തോത് കുറയ്ക്കും.
ഹോമോസിസ്റ്റീന്‍ ഹൃദയാഘാതമുണ്ടാക്കുന്ന ഒരു ഘടകമാണ്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാനും ചിക്കന്‍ സഹായിക്കും. ചിക്കനിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്.വളരുന്ന കുട്ടികള്‍ക്ക് പറ്റിയ ഒരു ഭക്ഷണമാണ് ചിക്കന്‍. ഇതിലെ അമിനോ ആസിഡുകള്‍ കുട്ടികളുടെ പൊക്കം കൂടാനും ആരോഗ്യം നന്നാക്കാനും സഹായിക്കും.സ്‌ട്രെസ് കുറയ്ക്കാനും ഇത് നല്ലതു തന്നെ. ഇതിലെ വൈറ്റമിന്‍ 5 നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന സ്‌ട്രെസ് കുറയ്ക്കുന്നു.
https://www.facebook.com/Malayalivartha