ശരീരം കാണിച്ചുതരുന്ന ഈ ലക്ഷണത്തെ അവഗണിക്കരുത്

സൗന്ദര്യത്തിന്റെ ഭാഗം മാത്രമല്ല മുടി. അസുഖങ്ങളെക്കുറിച്ചു ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങളില്‍ ചിലത്. മുടിയുടെ വിവിധ പ്രശ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ. മുടികൊഴിയുന്നത് പ്രത്യേകിച്ചു സ്ത്രീകളില്‍ മുടി കൊഴിയുന്നത് സാധാരണയാണ്.
എന്നാല്‍ അമിതമായ മുടികൊഴിച്ചില്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു സൂചിപ്പിയ്ക്കുന്നു. ഇത് സിങ്ക്, അയേണ്‍ എ്ന്നിവയുടെ കുറവു കാരണമാകും. ഇതല്ലാതെ തൈറോയ്ഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണവും മുടി കൊഴിച്ചിലുണ്ടാകും. മുടിയുടെ കട്ടി കുറയുന്നതും ദുര്‍ബലമാകുന്നതും മുടി വരണ്ടതാകുന്നതുമെല്ലാം പലപ്പോഴും ഹൈപ്പോതൈറോയ്ഡ് സൂചനകളാണ്. അതായത് തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്നത്.
തൈറോയ്ഡ് ഗ്ലാന്റാണ് എന്‍ഡോെ്രെകന്‍ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നത്. എന്‍ഡോെ്രെകന്‍ സിസ്റ്റം മുടിവളര്‍ച്ചയെ നിയന്ത്രിയ്ക്കുന്ന ഒന്നാണ്. മുടി കൂട്ടമായി പൊഴിയുന്നുവെങ്കില്‍ അലോപേഷ്യം എന്നൊരു ഓട്ടോഇമ്യൂണ്‍ അസുഖം കാരണമാകും. ഗര്‍ഭകാലത്തോ മറ്റേതെങ്കിലും അസുഖങ്ങള്‍ കാരണമോ ആണ് ഇതുണ്ടാകുന്നത്.
ബിപി, ഹോര്‍മോണ്‍ മരുന്നുകള്‍ കഴിയ്ക്കുന്നവരിലും കൂട്ടത്തോടെ മുടി പൊഴിയാം. മുടി ചെറുപ്പത്തിലേ നരയ്ക്കുന്നതിന് വൈറ്റമിന്‍ ബി 12, ബി9 എന്നിവയുടെ കുറവാകാം, കാരണം. ഫോളിക് ആസിഡ് കുറവും കാരണമാകാം. ചര്‍മരോഗം, തൈറോയ്ഡ്, കിഡ്‌നി പ്രശ്‌നം, രക്തത്തിന്റെ ഗുണക്കുറവ് എ്ന്നിവയും ചെറുപ്പത്തില്‍ തന്നെയുള്ള നരയ്ക്കു കാരണമാകാം. കെരാട്ടിന്‍ എന്ന പ്രോട്ടീന്‍ കുറവ് കാരണവും മുടി കട്ടി കുറഞ്ഞു പൊട്ടിപ്പോകാം.
https://www.facebook.com/Malayalivartha