പെഡിക്യൂര്‍ ചെയ്യുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കൂ

ഇന്നത്തെകാലത്ത് സൗന്ദര്യസംരക്ഷണത്തിനു വേണ്ടി ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. പെഡിക്യൂറും മാനിക്യൂറും ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ വിവിധ തരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാനിക്യൂറോ പെഡിക്യൂറോ ചെയ്യാന്‍ പാര്‍ലറിലേക്ക് പോകുന്നതിനു മുമ്പ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സലൂണ്‍ വൃത്തിയുള്ളതും ചിട്ടയായി സംവിധാനം ചെയ്തതുമാണെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം.
നഖത്തിന്റെ കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെ മാനിക്യൂര്‍ ടേബിള്‍ വൃത്തിയായിരിക്കണം. പെഡിക്യൂര്‍ ചെയറില്‍ ചര്‍മ്മത്തിന്റെ അവശിഷ്ടങ്ങളൊന്നും അവശേഷിക്കുന്നില്ലെന്ന കാര്യവും ഉറപ്പുവരുത്തണം. സലൂണില്‍ ശരിയായ പ്രകാശ സംവിധാനവും വായുസഞ്ചാരവും ഉണ്ടായിരിക്കണം. അവിടെയുള്ള ഉപകരണങ്ങള്‍ ഏതു രീതിയിലാണ് അണുവിമുക്തമാക്കുന്നതെന്ന കാര്യം ചോദിച്ചറിയാന്‍ വിമുഖത കാണിക്കേണ്ട ആവശ്യമില്ല. ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുമ്പും എല്ലാ ഉപകരണങ്ങളും കഴുകുകയും അണുവിമുക്തമാക്കുകയും വേണം.
മാനിക്യൂര്‍, പെഡിക്യൂര്‍ ടബ്ബുകളും ഇതേ രീതിയില്‍ ഓരോ തവണയും വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാനിക്യൂറിനും പെഡിക്യൂറിനും പോകുന്നതിനു മുമ്പായി ഒരു കാരണവശാലും കാലുകളും കൈകളും ഷേവ് ചെയ്യാന്‍ പാടില്ല. ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ മുറിവുകള്‍ ഉണ്ടാകുകയാണെങ്കില്‍ അവിടെ അണുബാധയുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്.
നഖത്തിന്റെ ബാഹ്യചര്‍മ്മം ശക്തിയോടെ തള്ളിവയ്ക്കരുതെന്ന കാര്യം ടെക്‌നീഷ്യനോട് പറയാതിരിക്കുന്നതും പ്രശ്‌നമാണ്. ഓരോ തവണയും ഓരോ സന്ദര്‍ശകര്‍ക്കും വൃത്തിയുള്ള ടവലുകളാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. ലോഷന്‍, ക്രീം, മാസ്‌ക്, എണ്ണകള്‍, സ്‌ക്രബ് എന്നിവയെല്ലാം അണുബാധയ്ക്ക് ഇടവരുത്താത്ത രീതിയിലായിരിക്കണം ഉപയോഗിക്കേണ്ടത്. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ക്രീമും മറ്റും എടുക്കരുത്. പകരം വൃത്തിയുള്ള സ്പാചുലയോ ആപ്ലിക്കേറ്റര്‍ ബോട്ടിലോ ഡ്രോപ്പറോ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha