ചര്‍മ്മത്തിലെ ചുളുവുകള്‍ അകറ്റാം

മുട്ടവെള്ള ചര്‍മത്തിലെ ചുളിവകറ്റാനുളള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ സ്വാഭാവിക എണ്ണയുല്‍പാദനം നിയന്ത്രിയ്ക്കാനും ഇതുവഴി മുഖക്കുരുവകറ്റാനും സഹായിക്കും. മുട്ടയുടെ വെള്ള, തേന്‍, ബദാം ഓയില്‍ എന്നിവയാണ് മുഖത്തെ ചുളിവുകളകറ്റാനുള്ള വഴിയ്ക്കു വേണ്ടത്. ഒരു മുട്ടയുടെ വെള്ള, 1 ടേബിള്‍സ്പൂണ്‍ തേന്‍, 20 തുള്ളി ബദാം ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്. മുട്ടവെള്ള നല്ലപോലെ അടിച്ചു പതപ്പിയ്ക്കണം. ഇതില്‍ തേന്‍, ബദാം ഓയില്‍ എന്നിവ ചേര്‍ത്തിളക്കുക.
മുഖം കഴുകി വൃത്തിയായി നല്ലപോലെ തുടച്ച ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം അടുപ്പിച്ച് ഏതാനും ആഴ്ചകള്‍ ചെയ്യുക. മുഖത്തെ ചുളിവുകള്‍ നീങ്ങും. എണ്ണമയമുള്ള ചര്‍മത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ കൂട്ട്. മുഖത്തിന് സ്വാഭാവികമായി മൃദുത്വം നല്‍കാനും ഏറെ നല്ലത്. കണ്‍തടത്തിലെ കറുപ്പെങ്കില്‍ മുട്ടവെള്ള കണ്‍തടത്തില്‍ പുരട്ടുന്നത് നല്ലതാണ്. 10 മിനിറ്റു കഴിഞ്ഞു കഴുകാം. ചര്‍മത്തിലെ വലിയ സുഷിരങ്ങള്‍ ചെറുതാക്കാനും മുഖക്കുരു തടയാനും മുട്ടവെള്ള മുഖത്തു പുര്ട്ടുന്നതു ഗുണം ചെയ്യും.
https://www.facebook.com/Malayalivartha