മാസം തികയാതെ പ്രസവിക്കുന്നതിന് പിന്നില്‍

കണക്കുകള്‍ സൂചിപ്പിക്കുന്നത് പതിനെട്ട് ശതമാനത്തിന് മുകളില്‍ സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കുന്നുണ്ടെന്നാണ.് സെര്‍വിക്കല്‍ മ്യൂക്കസിന്റെ ഘടന പരിശോധിച്ചാല്‍ മാസം തികയുംമുമ്പേ പ്രസവിക്കുമോ എന്ന് തിരിച്ചറിയാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളിലെയും അല്ലാത്തവരിലെയും സെര്‍വിക്കല്‍ മ്യൂക്കസുകള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ കാണിക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കണ്ടെത്തുന്നത് മാസം തികയാതെ പ്രസവിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും.
25 മുതല്‍ 40 ശതമാനം വരെയുള്ള മാസംതെറ്റി പ്രസവങ്ങള്‍ക്കും കാരണം ഗര്‍ഭപാത്രത്തിലുണ്ടാകുന്ന അണുബാധയാണ്. മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിച്ചു. രണ്ട് വിഭാഗക്കാരിലെയും സെര്‍വിക്കല്‍ മ്യൂക്കസിന്റെ വ്യാപനശേഷിയും സാന്ദ്രതയും ഏറെ വ്യത്യാസമുള്ളതായും ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഈ പരിശോധന കൂടി നടത്തിയാല്‍ മാസം തെറ്റിയുള്ള പ്രസവത്തിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നാണ് ഇവരുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha