കഴിക്കാതെ തന്നെ വെളുത്തുളളിയുടെ ഗുണങ്ങള്‍ ലഭിക്കും

ഭക്ഷണത്തിന് രൂചി വര്‍ദ്ധിപ്പിക്കാനും ദഹനത്തിനും ഗ്യാസ്, അസിഡിറ്റി പോലുളള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് വെളുത്തുളളി. വായില്‍ അര മണിക്കൂര്‍ നേരം വെളുത്തുള്ളി വച്ചിരുന്നാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ഘടകമാണ് ഇതിന്റെ ഗുണങ്ങള്‍ നല്‍കുന്നത്. വെളുത്തുള്ളി കഴിയ്ക്കാതെ തന്നെ ഇതിന്റെ ഗുണങ്ങള്‍ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഇത് വായില്‍ അര മണിക്കൂര്‍ വയ്ക്കുന്നത്.
വായില്‍ തോല്‍ നീക്കിയ ഒരല്ലി വെളുത്തുള്ളി ഇടുക. ഇത് അങ്ങോട്ടുമിങ്ങോട്ടും നാക്കു കൊണ്ടു നീക്കുക. ഉമിനീര്‍ ഉല്‍പാദിപ്പിയ്ക്കാനാണിത്. രാവിലെ ഉണര്‍ന്നെഴുന്നേറ്റാലുടന്‍ ഇതു ചെയ്യുന്നതാണ് നല്ലത്. അര മണിക്കൂര്‍ നേരം ഇതു ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ഉമിനീരില്‍ കലര്‍ന്ന് ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും.
അതായത് വെളുത്തുള്ളി കഴിയ്ക്കാതെ തന്നെ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ലഭിയ്ക്കുമെന്നര്‍ത്ഥം. ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റം, രക്തക്കുഴലുകള്‍ എന്നിവ വൃത്തിയാക്കാന്‍ പറ്റിയ നല്ലൊരു വഴിയാണിത്. ഇതുവഴി ഹൃദയാരോഗ്യത്തിന് ഗുണകരം. വെളുത്തുളളിയ്ക്കു ദുര്‍ഗന്ധമെങ്കിലും വായയുടെ ആരോഗ്യത്തിന് ഇത് നല്ലൊരു മാര്‍ഗമാണ്. ദഹനം, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവയകറ്റാനും നല്ലത്. ശരീരത്തിന് പ്രതിരോധശേഷിയും ലഭിയ്ക്കും.
വിശപ്പുണ്ടാകാനും ശ്വസനപ്രശ്‌നങ്ങള്‍, അനീമിയ എന്നിയ്ക്കുമുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളിയങ്ങനെ വായിലിടുന്നത്. കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി സ്‌റ്റോണ്‍ തടയാനും ചുമ മാറ്റാനും ഈ രീതി സഹായകമാണ്. 30 മിനിറ്റിനു ശേഷം വെളുത്തുള്ളി തുപ്പിക്കളഞ്ഞ് പല്ല് സാധാരണ പോലെ ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് രണ്ടാഴ്ച ചെയ്താല്‍ കഠിനമായ ചുമയടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു നല്ല പ്രതിവിധിയാണ്.
https://www.facebook.com/Malayalivartha