പ്രസവം സിസേറിയനെങ്കില്‍ ആരോഗ്യ പ്രശ്നങ്ങൾ ഏറെ

സിസേറിയന് എന്ന വാക്ക് ഇന്ന് നമുക്ക് അപരിചിതമല്ല. സ്വാഭാവിക പ്രസവത്തേക്കാള്‍ ഇന്ന് കൂടുതലായും നടക്കുന്നത് സിസേറിയന്‍ ആണ്. എന്നാല്‍ സിസേറിയന് ശേഷമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ ഗൗരവമുള്ളതാണ്. ഇതിൽ നിന്നും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പലപ്പോഴും തുടർന്നുള്ള ജീവിത കാലം മുഴുവന്‍ ബാധിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിൽ നിന്നും മുക്തി നേടാം.
സിസേറിയന് ശേഷം ഒരിക്കലും ഉടന്‍ തന്നെ അടുത്ത പ്രസവത്തിനായി തയ്യാറെടുക്കരുത്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിനെ വളരെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ അടുപ്പിച്ചുള്ള പ്രസവത്തിലൂടെ ഗര്‍ഭപാത്രത്തിന് പൊട്ടല്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പോരാത്തതിന് അടുത്ത പ്രസവം സിസേറിയന്‍ ആണെങ്കില്‍ മുൻപ് മുറിപ്പാട് ഉണ്ടായ സ്ഥലത്ത് തന്നെ വീണ്ടും അത് ആവർത്തിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.
ഒരു പ്രസവം കഴിഞ്ഞ് ഒരു കൊല്ലത്തിനുള്ളില്‍ അടുത്ത പ്രസവം ഉണ്ടാവുമ്പോള്‍ അത് കാല്‍സ്യം അയേണ്‍ എന്നിവയുടെ കുറവ് ശരീരത്തിലുണ്ടാകും. ഇത് വരൻ പോകുന്ന കുഞ്ഞിനേയും പ്രതികൂലമായി ബാധിക്കുന്നു. കാരണം സിസേറിയന് ശേഷം ശരീരം പഴയ പോലെ ആവുന്നതിന് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കും.
ആദ്യ പ്രസവത്തിനു ശേഷം ഉടനുള്ള ഗര്‍ഭധാരണം ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദയത്തിന്റെ അനാരോഗ്യത്തിന് കാരണമാകുന്നു. ഗര്‍ഭാവസ്ഥയില്‍ സാധാരണത്തേതില്‍ നിന്നും 50% ആയി രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാൽ ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
മാനസികമായി തളര്‍ച്ച അനുഭവിക്കുന്ന സമയമായിരിക്കും ആദ്യ കുഞ്ഞിന്റെ ജനനം. ഇതോടനുബന്ധിച്ച് തന്നെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ ശ്രമിച്ചാല്‍ അത് അമ്മയുടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യത്തെക്കൂടി തകര്‍ക്കുന്നു. അതുകൊണ്ട് തന്നെ ആദ്യ പ്രസവത്തിനു ശേഷം ശരീരം പഴയപോലെ ആകാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും സമയമെടുക്കും. അതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha