ആത്മാവിന്റെ സാനിധ്യം തിരിച്ചറിയാം

ആത്മാവ് ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരാണ് പലരും. അതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും തന്നെ ഇതുവരെയില്ല. രാത്രിയില്‍ പുറത്തിറങ്ങാന്‍ പേടിക്കുന്നവരാണ് ഭൂരിഭാഗവും. നമുക്ക് ചുറ്റും ആത്മാവിന്റെ സാനിധ്യം ഉണ്ടെങ്കില്‍ ചില ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാന്‍ സാധിക്കും. നമുക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം ഉണ്ടെങ്കില്‍ നമ്മോടൊപ്പം ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്. നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് പറയുന്നത്.
വിവരിക്കാനാകാത്ത തരത്തിലുളള ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ആത്മാവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്. ആരുമില്ലാത്ത സമയത്ത് കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്നു. അസാധാരണരീതിയിലുളള വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റവും അദൃശ്യശക്തിയുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നതാണ്. അസാധാരണമായ ഗന്ധം നിങ്ങളോടൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഇത്തരം ശക്തികളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha