ഇരട്ടകുട്ടികള്‍ വേണോ? എങ്കില്‍ ഈ ഘടകങ്ങള്‍ നിങ്ങളില്‍ ഉണ്ടായിരിക്കണം

ഗര്‍ഭത്തിലുളളത് ഇരട്ടക്കുട്ടികളാണോ അല്ലയോ എന്ന് സ്‌കാനിങിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ഇരട്ടകുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ മാത്രം പോര.അതിനാവിശ്യമായ ഘടകങ്ങള്‍ എല്ലാം ഒത്തു ചേരുകയും വേണം. എന്തൊക്കെയാണ് ആ ഘടകങ്ങള്‍ എന്ന് നോക്കാം. മനുഷ്യന്റെ നിറം, വംശം എന്നിവയെല്ലാം ഇരട്ടകുട്ടികള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. പാരമ്പര്യം ഇക്കാര്യത്തില്‍ ഒരു വലിയ ഘടകം തന്നെയാണ്. വിവിധ തവണയായുള്ള ഗര്‍ഭധാരണമാണ് മറ്റൊരു സാധ്യത. ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്.
നിങ്ങളുടെ പങ്കാളിയുടെ ഭക്ഷണം മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മധുരക്കിഴങ്ങ്, ചേന എന്നിവ സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്. ഉയരവും തൂക്കവും കൂടുതലുളള വലിയ സ്ത്രീകളുടെ ബോഡി മാസ് ഇന്‍ഡക്‌സ് അനുസരിച്ച് ഇവര്‍ക്ക് ഇരട്ടകുട്ടികള്‍ ഉണ്ടാകുന്നതിനുളള സാധ്യത വളരെ കൂടുതലാണ്. പ്രായം കൂടുന്നതിനുസരിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയാണ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha