അഴകാര്‍ന്ന അധരത്തിന്

സൗന്ദര്യ സംരക്ഷിക്കാന്‍ എന്ത് പരീക്ഷണത്തിനും തയ്യാറാകുന്നവരാണ് ഇന്നത്തെ തലമുറ. മുഖ സൗന്ദര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ചുണ്ടുകളുടെ സൗന്ദര്യത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. സുന്ദരമായ ചുണ്ടുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ചുവന്ന് തുടുത്ത ചുണ്ടുകള്‍ക്കായി കണ്ണില്‍ കാണുന്ന ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികളുണ്ട്. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തും. ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകികളഞ്ഞാല്‍ ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും.
ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും. വേനല്‍കാലത്ത് ചുണ്ട് വരളാതിരികുന്നതിന് പാല്‍പാടയോ വെണ്ണയോ തേയ്ക്കാം. ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും. പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന് പിങ്ക് നിറം ലഭിക്കും.
https://www.facebook.com/Malayalivartha