മക്കളെ അറിയാന്‍ ശ്രമിക്കൂ.അല്ലെങ്കില്‍...

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആര്‍ക്കും ആരേയും ശ്രദ്ധക്കാന്‍ നേരമില്ല എന്നത് സത്യമാണ്. മാറിവരുന്ന ജീവിതസാഹചര്യത്തിനൊപ്പം പിടിച്ചുനില്‍ക്കുന്നതിനുളള ഓട്ടപാച്ചിലിലാണ് ഇന്നത്തെ തലമുറ. യത്രയൊക്കെ തിരക്കാണെങ്കിലും സ്വന്തം കുട്ടികളെ മറക്കരുത്. അവരോടൊപ്പം ചിലവഴിക്കാനുളള സമയം കണ്ടെത്തുക തന്നെ വേണം. ഇല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടിവരും. മാതാപിതാക്കള്‍ എപ്പോഴും കുട്ടികളുടെ സുഹൃത്തുക്കള്‍ ആയിരിക്കണം.
കുട്ടികള്‍ക്ക് നേരിടുന്ന പരാജയങ്ങള്‍ പെരിപ്പിച്ച് കാണിക്കരുത്. അത് അവരുടെ ആത്മവിശ്വസത്തെ ഇല്ലാതാക്കും. കുട്ടികളുടെ നല്ല പെരുമാറ്റത്തെയും സത്യസന്ധതയേയും അഭിനന്ദിക്കണം. അഭിനന്ദിക്കുന്നത് എന്തിനാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞ് മനസിലാക്കികൊടുക്കുകയും വേണം. കുട്ടികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കുകുയം ചെയ്തല്‍ അവര്‍ ആത്മവിശ്വാസമുളളവരായി വളരും. കുട്ടികളുടെ എന്തു പ്രശ്‌നങ്ങളും ശ്രദ്ധയോടെ കേട്ട് പരിഹരിക്കാന്‍ ശ്രമിക്കുക.
https://www.facebook.com/Malayalivartha