പാമ്പിനെ സ്ഥിരമായി സ്വപ്‌നം കാണുന്നുവോ? എങ്കില്‍...

പലരും ഉറക്കത്തില്‍ സ്വപ്‌നം കാണുന്നത് പതിവാണ്. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ ഉണരുമ്പോള്‍ ഓര്‍മയുണ്ടാകണമെന്നില്ല. ദു:സ്വപ്‌നങ്ങളില്‍ പാമ്പിനെ സ്ഥിരമായി കാണുന്നത് അത്ര നല്ലതല്ലെന്നും ജീവിതത്തില്‍ നടക്കാന്‍ പോകുന്നതിനെ സൂചിപ്പിക്കുന്നുവെന്നുമാണ് പറയുന്നത്.
* പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു പാമ്പിനെ സ്വപ്നം കണ്ടാല്‍ ശത്രുക്കള്‍ കൂടും എന്നാണ് പറയുന്നത്.
* പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ട് പാമ്പുകള്‍ സ്വപ്നത്തില്‍ വരികയാണെങ്കില്‍ ഐശ്വര്യം വരുമെന്നാണ് വിശ്വാസം.
* പാമ്പിനെ വിരട്ടി ഓടിക്കുന്നതോ ഭയപ്പെടുത്തുന്നതോ ആണ് സ്വപനമെങ്കില്‍ ദാരിദ്ര്യം ആയിരിക്കും.
* പാമ്പ് കാലില്‍ ചുറ്റുന്നത് സ്വപ്നം കണ്ടാല്‍ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുമെന്നാണ് വിശ്വാസം.
* പാമ്പ് കടിച്ച് ചോര വരുന്നത് സ്വപ്നത്തില്‍ കണ്ടാല്‍ കഷ്ടകാലം മാറി നല്ല കാലം വരുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.
* പാമ്പ് കഴുത്തില്‍ വീഴുന്നതാണ് സ്വപ്‌നത്തിലെങ്കില്‍ ഉടന്‍ പണക്കാരനാകും എന്നാണ് വിശ്വാസം.
* പാമ്പിനെ കൊല്ലുന്നതായിട്ടാണ് സ്വപ്നത്തില്‍ കാണുന്നതെങ്കില്‍ ശത്രുക്കള്‍ ഇല്ലാതാകും.
* പാമ്പ് കൊത്തുന്നതായാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് സമ്പത്സമ്രൃദ്ധിയെയാണ് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha