ഡൈ അടിച്ച് കഷ്ടപ്പെടേണ്ട; സന്ദർഭത്തിനനുസരിച് മുടിയുടെ നിറം മാറ്റാം

സ്ത്രീ പുരുഷ ഭേദമെന്യേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ഒരു പൊടിക്ക് ഗ്ലാമർ ആയി നടക്കുക എന്നത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും നമുക്ക് മടിയില്ല. നാലുപേർ കൂടുന്നിടത് ശ്രദ്ധിക്കപ്പെടുക എന്നത് ചെറിയ കാര്യമൊന്നും അല്ലല്ലോ? ഇങ്ങനെ ശ്രദ്ധിക്കപ്പെടണമെങ്കിൽ വസ്ത്രധാരത്തിലോ ആഭരണങ്ങളിലോ മാത്രം ഒതുങ്ങി നിന്നാൽ പോരാ. സ്‌റ്റൈയിലിഷായി നടക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മുടിയുടെ കാര്യത്തിലും അല്പം ശ്രദ്ധ ചെലുത്താൻ. പെണ്‍കുട്ടികള്‍ മുടിക്ക് പല കളറിലുള്ള നിറങ്ങള്‍ നല്‍കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന പലതിലും ദോഷം ചെയ്യുന്ന കെമിക്കലുകളുടെ അതിപ്രസരം കാണാം.
മുടിയില്‍ ബ്രൗണും ബര്‍ഗണ്ടിയും ഗ്രീനും ഒക്കെ ഗ്ലാമര്‍ വർധിപ്പിക്കുന്നവ തന്നെയാണ്. ഹെയർ ഡൈ ചെയ്താണ് സാധാരണ ഇത്തരം നിറങ്ങൾ നമ്മൾ കൊടുക്കുന്നത്. എന്നാൽ ഒരിക്കൽ കളർ ഡൈ അപ്ലൈ ചെയ്താൽ കുറച്ചു കാലം കഴിഞ്ഞു മാത്രമേ നിറം പോവുകയുള്ളു. അതിനു ശേഷം മാത്രമേ അടുത്ത നിറം അപ്ലൈ ചെയ്യാൻ കഴിയൂ എന്നത് ഒരു പോരായ്മയാണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് താല്‍ക്കാലികമായി മുടിയിഴകള്‍ക്കു നിറം മാറ്റി നല്‍കാന്‍ കഴിയില്ല എന്ന കാരണത്താൽ പലരും വർണാഭമായ മുടി എന്ന ആഗ്രഹം ഉപേക്ഷിക്കാറുണ്ട്. എന്നാൽ അതിനൊരു പരഹിഹാരം ഇതാ.
മുടിയിഴകൾക്ക് ചാരുതയേകാൻ ഹെയർ ഡൈ ഇനി വേണ്ട. പകരം ചോക്കുകൾ വിപണിയിൽ എത്തിയിരിക്കുകയാണ്. സന്ദർഭത്തിനനുസരിച് നിറമേകാനും കഴുകി കളയാനും ഒക്കെ ചോക്ക് സഹായിക്കുന്നു. വിദേശ വിപണിയില്‍ ഏറെ പ്രചാരം നേടിയ ഇതിനു നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയാണ്.
പാർശ്വഫലങ്ങളൊന്നുമില്ലാതെ ചെറിയ സമയത്തിനുള്ളില്‍ മുടിയിഴകളില്‍ നിറം പിടിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ബഹുവിധ വർണങ്ങളിൽ ഹെയർ ചോക്കുകൾ വിപണിയിൽ ലഭ്യമാണ്. ഉപയോഗത്തിനു ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മുടിക്ക് ആ പഴയനിറം ലഭിക്കും എന്നതാണ് ഇതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നത്. അപ്പോൾ ഇനി മുതൽ സന്ദർഭത്തിനനുസരിച് നമുക്കും മുടിയുടെ നിറം മാറ്റാം.
https://www.facebook.com/Malayalivartha