ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ബ്രേക്ക് ഫാസ്റ്റ് ശീലമാക്കൂ

കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിങ്ങനെയുള്ള ജീവിത ശൈലി രോഗങ്ങള്‍ പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാവുന്നതേയുളളു. പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ഇതിന് പരിഹാരം കാണാം. ഒരു കപ്പ് ഓട്‌സ്, രണ്ട് ടീസ്പൂണ്‍ വനില പൗഡര്‍, രണ്ട് കപ്പ് വെള്ളം, ഒരു ടീസ്പൂണ്‍ കറുവപ്പട്ടയുടെ പൊടി, ഒരു നുള്ള് ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, നാല് ടേബിള്‍ സ്പൂണ്‍ പോപ്പി വിത്തുകള്‍ എന്നിവയാണ് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാന്‍ വേണ്ടത്. ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് കറുവപ്പട്ടയും വനില പൗഡറും ഇടുക.
ഇത് നല്ല പോലെ തിളച്ച ശേഷം ഇതിലേക്ക് ഓട്‌സ് ചേര്‍ക്കുക. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് അഞ്ച് മിനിട്ടിനു ശേഷം അത് ഉപയോഗിക്കാം. സ്വാദ് കൂട്ടുന്നതിനായി ഒരു നുള്ള് ഉപ്പും അല്‍പം തേനും മിക്‌സ് ചെയ്യുന്നതും നല്ലതാന്. അവസാനമായി അല്പം പോപ്പി സീഡ്‌സും ചേര്‍ക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യകരമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ബി പിയെ പ്രതിരോധിക്കാനും ഈ ബ്രേക്ക്ഫാസ്റ്റ് ശീലമാക്കുന്നത് ഉത്തമമാണ്. മാത്രമല്ല ഇത് കഴിക്കുന്നതിലൂടെ അമിത വണ്ണം എന്ന പ്രശ്‌നത്തിനും പരിഹാരം ലഭിക്കും.
https://www.facebook.com/Malayalivartha