ഗര്‍ഭകാലത്ത് കാപ്പി കുടിച്ചാല്‍...

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തെ കാര്യമായി ബാധിക്കും. ഗര്‍ഭകാലത്ത് കാപ്പി കുടിക്കുന്നത് കുഞ്ഞിന് ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ദിവസം 100 എംജി വീതം കാഫീന്‍ കഴിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ഭാരത്തില്‍ 21 ഗ്രാം മുതല്‍ 28 ഗ്രാം വരെ കുറവുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കുഞ്ഞിന് മൂലയൂട്ടുന്നത് അവസാനിപ്പിക്കുന്നത് വരെ കഫീന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഗര്‍ഭകാലത്ത് കഴിക്കുന്ന കാപ്പി പലപ്പോഴും പ്രസവശേഷമുള്ള ഉറക്കമില്ലായ്മക്ക് കാരണമാകുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കഫീന്‍ ഗര്‍ഭിണികളുടെ മൂത്രം ഒഴിക്കുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഗര്‍ഭധാരണത്തിന്റെ ആദ്യ കാലയളവില്‍ അമിതമായി കഫീന്‍ കഴിക്കുന്നത് അബോര്‍ഷന് തന്നെ കാരണമാകാം.
https://www.facebook.com/Malayalivartha