ആരോഗ്യമുളള ഹൃദയത്തിന് ബദാം
ആസ്റ്റോണ്‍ സര്‍വകലാശാലയിലെ ബ്രട്ടിഷ് ഗവേഷകരാണ് ബദാം ഹൃദയത്തിനുത്തമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവയിലുളള ആന്റി ഓക്‌സിഡന്റ്‌സ് സുഗമമയാ രക്തപ്രവാഹം സാധ്യമാക്കുന്നു. അതിനാല്‍ത്തന്നെ രക്തസമര്‍ദ്ദം ഉയരുന്നുമില്ല. ആരോഗ്യത്തിനാവശ്യമായ കൊഴുപ്പിനാല്‍ സംപുഷ്‌ടമാണ് ബദാം. അതിനാല്‍ത്തന്നെ നമുക്ക് പൂര്‍ണതൃപ്‌തിയും ലഭിക്കും. മാത്രമല്ല വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇവ കാര്‍ബോഹൈഡ്രേറ്റുകളുടെ തോതും ശരീരഭാരവും നിയന്ത്രിക്കും.
മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം, ബികോംപ്ലക്‌സ് വൈറ്റമിനുകളായ നിയാസിന്‍, ബയോടിന്‍ എന്നിവ ഉളളതിനാല്‍ ശരീരത്തിനാവശ്യമായ എനര്‍ജിയും പ്രദാനം ചെയ്യാന്‍ ബദാമിനു സാധിക്കുന്നുണ്ട്. ശരീരം ഏറെനേരം പ്രവര്‍ത്തനക്ഷമമായി നില്‍ക്കുമെന്ന് അര്‍ഥം. കോശങ്ങള്‍ നശിക്കുന്നതു തടയുന്ന വൈറ്റാമിന്‍ ഇയും ഇതില്‍ നിന്നു ലഭിക്കും. ഇതൊരു ആന്റിഓക്‌സിഡന്റ് കൂടിയാണ്. ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്നതു മൂലമുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഉത്തമം തന്നെ. ഓര്‍മശക്തി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ ഇയും ഇതില്‍ സുലഭമാണ്. തലച്ചോറിലെ കോശങ്ങള്‍ തമ്മിലുളള ആശയവിനിമയം വര്‍ധിപ്പിക്കാനും വൈറ്റമിന്‍ ഇ സഹായിക്കുന്നു.
https://www.facebook.com/Malayalivartha