കര്‍ക്കടകമാസത്തില്‍ പഞ്ചകര്‍മ ചികിത്സ.
പഞ്ചകര്‍മ്മ ചികിത്സ ശരീരത്തിനു പുതുജീവന്‍ പകരും. ഇതിനു പറ്റിയ കാലമാണ് കര്‍ക്കടകമാസം. കൊടും വേനല്‍ കഴിഞ്ഞ് മഴയുടെ തണുപ്പും പ്രകൃതിയിലെയും കാലാവസ്ഥയിലെയും മാറ്റവും ഉള്‍ക്കൊളളാന്‍ ശരീരം തയാറെടുക്കുന്ന സമയമാണിത്. ഔഷധ സേവയും പഞ്ചകര്‍മ്മ ചികില്‍സയും ഈ സമയത്തി ഒന്നിച്ചു നടത്തുന്നതാണ് നല്ലത്. ഒരു ഡോക്‌ടറുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ചെയ്യുന്നതാണ് നല്ലത്. രോഗബാധിതരുടെ കാര്യത്തില ഇതു നിര്‍ബന്ധമാണ്. ശിരോധാര, കിഴികള്‍ എന്നിവ ചെയ്യുന്നത് ശാരീരിക സ്ഥിതി അറിഞ്ഞു വേണം.
ഉഷ്‌ണത്തില്‍ നിന്നു പെട്ടെന്നു തണുപ്പിലേക്കു മാറുന്നത് ശരീരത്തിലെ വാത, പിത്ത, കഫാദികളെ പ്രകോപിപ്പിക്കും. ഇത് പ്രതിഷേധം പല രൂപത്തില്‍ രേഖപ്പെടുത്തി നമ്മെ രോഗബാധിതരാക്കും, ഇത് ഒഴിവാക്കാന്‍ മൂന്നാഴ്‌ചയോളം നീണ്ടുനില്‍ക്കുന്ന വമനം, വിരേചനം, നസ്യം, സ്‌നേഹവസ്‌തി, കഷായവസ്‌തി എന്നിവയടങ്ങുന്ന പഞ്ചകര്‍മ ചികില്‍സ അനുഷ്‌ഠിക്കുകയെന്നതാണ് ആയൂര്‍വേദത്തിലെ പ്രതിവിധി. ചികില്‍സയുടെ ഫലം പൂര്‍ണമാകണമെങ്കില്‍ മൂന്നാഴ്‌ച കണിശതയോടെ പഥ്യം പാലിച്ചു തന്നെ ചികില്‍സിക്കണമെന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിപ്രായം. ഓരോ വ്യക്തിക്കും വ്യത്യസ്‌ത രീതിയിലാണ് ചികിത്തസ നല്‍കുന്നത്. 7, 14, 21 ദിവസങ്ങള്‍ വരെ നീളുന്നതാണ് പഞ്ചകര്‍മ ചികിത്സ.
കര്‍ക്കടകമാസത്തില്‍ ശരീരത്തിന് പൊതുവേ ഒരു ബലക്കുറവ് അനുഭവപ്പെടാം.ആഹാരത്തിലും ദിനചര്യകളിലും ചില ചിട്ടകള്‍ പാലിച്ചാല്‍ ഈ സമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha