ഇതാ ആ ചോദ്യത്തിന് ഉത്തരം,മുട്ട വെജോ നോണ്‍ വെജോ?

ശാസ്ത്രജ്ഞന്‍മാരെ ദീര്‍ഘകാലമായി കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു മുട്ട സസ്യഭക്ഷണമോ സസ്യേതരമോ എന്ന്. ആ തര്‍ക്കത്തിന് ഇതാ പരിഹാരമായിരിക്കുന്നു. മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലോകം അടിവരയിട്ടു പ്രഖ്യാപിക്കുന്നു. ജീവനുള്ള പിടക്കോഴിയില്‍ നിന്നു ലഭിക്കുന്നു എന്നതുകൊണ്ട് മിക്കവരും മുട്ടയെ ഒരു നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമായാണ് കാണുന്നത്,
മുട്ടയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്, പുറംതോട്, മഞ്ഞ, മുട്ട വെള്ള എന്നിവയാണവ. മുട്ടയുടെ വെള്ളയില്‍ (ആല്‍ബുമിന്‍) പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാല്‍ മഞ്ഞക്കുരുവില്‍ പ്രോട്ടീന്‍, കൊളസ്‌ട്രോള്‍, ഫാറ്റ് (കൊഴുപ്പ്) ഇവ അടങ്ങിയിരിക്കുന്നു.
നാം ദിവസവും ഉപയോഗിക്കുന്ന മുട്ടയില്‍ ഭ്രൂണം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ ഒരു പക്ഷിയെയോ മൃഗത്തെയോ കഴിക്കുന്ന ഘട്ടത്തിലേക്ക് അത് വികസിച്ചിട്ടില്ല.
ഒരു പിടക്കോഴി ആറുമാസം പ്രായമായാല്‍ ദിവസവും അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുട്ടയിടും. മുട്ടയിടുന്നതിനു മുന്‍പ് പിടക്കോഴി ഇണചേര്‍ന്നിട്ടുണ്ടാവണമെന്നില്ല. ഈ മുട്ടകളെല്ലാം പ്രത്യുല്പ്പാദനം നടത്താത്തവ (അണ്‍ഫെര്‍ട്ടിലൈസ്ഡ്) ആണ്. നാം വാങ്ങുന്ന മുട്ടകളും ഇത്തരത്തിലുള്ളവ ആയിരിക്കും. അതുകൊണ്ടുതന്നെ മുട്ട സസ്യഭക്ഷണം തന്നെ എന്ന് ശാസ്ത്രലോകം പറയുന്നു.
സസ്യഭുക്കുകള്‍ക്ക് ഇനി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പുറമെ ധൈര്യമായി മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാരണം മുട്ടയും വെജിറ്റേറിയന്‍ തന്നെ.
https://www.facebook.com/Malayalivartha