സെക്‌സിനു വേണ്ടി വിവാഹം വരെ കാത്തിരിക്കണോ? പവിത്രമായ ഒന്നാണ് ലൈംഗികത എന്നുള്ള ധാരണയില്‍ നിന്ന് ആഹ്ലാദം ആക്കാനുള്ള മാര്‍ഗമാണ് സെക്‌സ് എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു മലയാളി യുവത്വം

കാമുകനുമായി സംഭവിച്ച ബ്രേക്ക് അപ് നിറച്ച വിഷാദഭാരവുമേന്തി മനഃശാസ്ത്രജ്ഞനെക്കാണാന്‍ വന്നതായിരുന്നു അവള്‍. അവന്‍ തന്നെ വിവാഹം ചെയ്യാമെന്നു സമ്മതിച്ചതാണ്. മനഃശാസ്ത്രജ്ഞന്‍ കൂടുതല്‍ വിശദമായി ചോദിച്ചപ്പോള്‍ അവള്‍ നിര്‍വികാരമായി പറഞ്ഞു.
ലവ് മേക്കിങ്ങിന്റെ സമയത്ത് അവന്‍ സമ്മതിച്ചതാ. ഒടുവിലവനെന്നോടു പറഞ്ഞു ഞാനൊരു ബിച്ച് ആണെന്ന്. ആ വിളിയാണ് അവളെ വിഷാദക്കടലിലാക്കിയത്. അല്ലാതെ അവനെ നഷ്ടപ്പെട്ടതിലോ ശരീരം പങ്കുവച്ചതിനോ അല്ല. പ്രണയത്തില്‍ എന്തിനാണ് സെക്‌സ് എന്നു ചോദിച്ച മനഃശാസ്ത്രജ്ഞനോട് അവള്‍ ഉടന്‍ തിരിച്ചു ചോദിച്ചു. സെക്‌സിനു വേണ്ടി വിവാഹം വരെ കാത്തിരിക്കണോ?
പുതിയ കാലത്തിലെ മലയാളി യുവത്വത്തിന്റെ സംഭാഷണത്തിനിടെ ലവ് മേക്കിങ് എന്ന വാക്ക് പല തവണ കേള്‍ക്കുന്നതായി മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. സെക്‌സിന്റെ ആ വിളിപ്പേരില്‍ പ്രണയം കൂടിയുള്ളതിനാല്‍ ചെറുപ്പം ഒട്ടും മടിക്കുന്നില്ല. സ്‌നേഹ പ്രകടനത്തില്‍ സെക്‌സ് അനിവാര്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
പവിത്രമായ ഒന്നാണ് ലൈംഗികത എന്നുള്ള ധാരണയില്‍ നിന്ന് ആഹ്ലാദമാക്കാനുള്ള മാര്‍ഗമാണ് സെക്‌സ് എന്ന വര്‍ത്തമാനത്തിലേക്കുള്ള യാത്രയിലാണ്്്് മലയാളി എന്നു വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ഒരു സിനിമ കാണമെന്നു തോന്നിയാല്‍.. ഓരു കോള്‍ഡ് കോഫി കുടിക്കണമെന്നു തോന്നിയാല്‍... അതു ചെയ്തു തീര്‍ക്കുന്നതുവരെ സമാധാനമില്ലെനിക്ക്. കൊച്ചിയില്‍ പരസ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടി പറയുന്നു. ഒപ്പം ഒരു ചോദ്യവും ശരീരവും മനസും ആവശ്യപ്പെടുന്ന സമയത്തല്ലേ സെക്‌സ് എന്‍ജോയ് ചെയ്യേണ്ടത്?
തങ്ങളുടെ രതിഭാവനകള്‍ തുറന്നു പറയാന്‍ പുതിയ മലയാളി സമൂഹം ഒട്ടും മടിക്കുന്നില്ലെന്നു ലൈംഗികതയിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചിയിലെ പ്രമുഖ മനഃശാസ്ത്രജ്ഞന്‍ പറയുന്നു. മുമ്പൊക്കെ ലൈംഗികമാനസിക പ്രശ്‌നങ്ങളുമായി വരുന്നവരില്‍ നിന്ന് പ്രശ്‌നം മനസിലാക്കണമെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരുന്നു. എന്നാലിപ്പോള്‍ നേരിട്ട് കാര്യങ്ങള്‍ തുറന്നു പറയുന്ന രീതിയായിട്ടുണ്ട്. ആണും പെണ്ണും സെക്‌സ് മോശം കാര്യമാണെന്ന മട്ടില്‍ സംസാരിക്കുന്ന കാലം മാറി.
പങ്കാളികള്‍ക്കിടയില്‍ സെക്‌സ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു കുത്തും കോമയുമൊന്നുമില്ലാതെയായിരിക്കുന്നു. പണ്ടൊക്കെ പറയാതെ പറയുന്ന ഏതാനും വാക്കുകളില്‍ നിന്ന് എല്ലാം വായിച്ചെടുക്കാന്‍ പങ്കാളി അക്ഷരാര്‍ഥത്തില്‍ കഷ്ടപ്പെടുമായിരുന്നു. എന്നാല്‍ മറയും ഒളിയുമില്ലാതെ തനിക്കിഷ്ടപ്പെട്ട ലൈംഗികത പങ്കാളിയോടു ചോദിച്ചു വാങ്ങാന്‍ ആണും പെണ്ണും ഒട്ടും തന്നെ മടിക്കുന്നില്ല. തനിക്ക് ഓര്‍ഗാസം കിട്ടിയില്ലെന്നു തുറന്നു പറയാനും അതിനുള്ള മാര്‍ഗങ്ങള്‍ പങ്കാളിക്കു പറഞ്ഞുകൊടുക്കാനും സ്ത്രീക്കു മടിയില്ല.
ഓരോ തരത്തിലുള്ള അഭിരുചികള്‍ ഓരോന്നിലും വച്ചു പുലര്‍ത്തുന്നവരാണ് ഇന്നേറെയും. ഭക്ഷണത്തില്‍, വസ്ത്രങ്ങളില്‍... ചൈനീസ് ഭക്ഷണം കഴിക്കുന്നതില്‍ മാത്രം ആസ്വാദ്യത കണ്ടെത്തുന്നവര്‍, പ്രത്യേക ബ്രാന്‍ഡ് വസ്ത്രം മാത്രം ധരിക്കുന്നവര്‍... എന്തിലും ഏതിലും ഇഷ്ടമനുസരിച്ചുള്ള ആസ്വാദ്യതകള്‍ വേണമെന്ന പക്ഷക്കാരാണ് ഇന്നു മലയാളികള്‍ ഏറെയും. ഇതു സെക്‌സിലും പ്രതിഫലിക്കുന്നുണ്ടെന്നു കോട്ടയം മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റ് ഡോ. വര്‍ഗീസ് പുന്നൂസ് പറയുന്നു. ക്വാളിറ്റിയും തൃപ്തിയും നല്‍കുന്ന ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്ന മനസോടെ തന്നെ പങ്കാളികള്‍ കിടപ്പറയിലും പെരുമാറുന്ന കാലമാണിത്.
പൗരുഷപ്രകടനത്തിന്റെ വേദിയോ ഒരു ചടങ്ങ് ചെയ്തു തീര്‍ക്കുന്ന സ്ഥലമോ ഒക്കെ ആയിരുന്നു മുമ്പുള്ള ചില കിടപ്പറകളെങ്കില്‍ ഇന്നത് ഒരു എന്‍ജോയ്‌മെന്റ് സോണ്‍ ആയിക്കൂടി പുതിയ തലമുറ കരുതുന്നു.
പരസ്പരം കരുതിക്കൊണ്ടു തന്നെ ഇരുവര്‍ക്കും സന്തോഷപ്രദമായ കാര്യങ്ങളില്‍ മുഴുകാനും എന്തിന് അതില്‍ ഹരം കൊള്ളിക്കുന്ന സിഡിയോ കൊച്ചുവര്‍ത്തമാനങ്ങളോ കൈയില്‍ കരുതാനും പങ്കാളികള്‍ മടിക്കുന്നില്ല. എന്നിരുന്നാലും പരമ്പരാഗത ധാരണകളില്‍ നിന്നും രീതികളില്‍ നിന്നുമുള്ള മാറ്റത്തില്‍ മലയാളിസ്ത്രീ അധികം മുമ്പിലല്ല. 70 ശതമാനം സ്ത്രീകളും കിടപ്പറയിലേക്ക് നീലച്ചിത്രങ്ങളുമായി എത്തുന്ന പുരുഷനെ വെറുക്കുന്നു എന്നു ചില സര്‍വേകള്‍ സൂചിപ്പിക്കുന്നു. നഗരങ്ങളിലെ കണക്കാണിത്.
കൊച്ചി പോലുള്ള മഹാനഗരങ്ങളില്‍ ലൈംഗികകേളികള്‍ക്കിടെയുപയോഗിക്കുന്ന സെക്‌സ് കളിപ്പാട്ടങ്ങള്‍ ലഭ്യമാണത്രേ. പക്ഷേ, മലയാളി കിടപ്പറകളിലേക്കു മറ്റ് ഇന്ത്യന്‍ മഹാനഗരങ്ങളിലേതു പോലെ അവ കുടിയേറാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല. എങ്കിലും അതിന്റെ പ്രാരംഭലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു.
തനിക്കു വേണ്ടപ്പോള്‍ മാത്രം സെക്‌സ് എന്ന മുദ്രാവാക്യവുമായി ജീവിക്കുന്നതില്‍ നിന്ന് മലയാളി ഒരുപാട് മാറിയിരിക്കുന്നു. പങ്കാളിയുടെ സന്തോഷത്തിനും പുരുഷനും സ്ത്രീയും പ്രാധാന്യം കല്‍പ്പിച്ചു തുടങ്ങിയിരിക്കുന്നു. ബന്ധപ്പെടലിനു ശേഷം പങ്കാളിയെ ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്നുറങ്ങുന്നത് ഏറ്റവും വലിയ കുറ്റകൃത്യമായി സ്ത്രീ കരുതുന്നു എന്നു തിരിച്ചറിയുന്നുണ്ട് പുരുഷന്‍.
ലൈംഗികപൂര്‍വവേളകള്‍ക്കു മാത്രമല്ല രതിശേഷകേളികളെക്കുറിച്ചും ബോധവാന്മാരാണ് പുതിയകാല പങ്കാളികള്‍. കിടക്കയിലെ ഇണയുടെ ശരീരം അജ്ഞാതമായ ഭൂവിഭാഗമാണെന്ന മട്ടില്‍ പെരുമാറുന്ന ദമ്പതികളുടെ എണ്ണം കുറഞ്ഞു വരുന്നു. മാറുന്ന ജീവിതം പോലെ ലൈംഗികതയിലും മാറ്റങ്ങള്‍ ആകാമെന്നും അതു പങ്കാളിയോടെങ്കിലും തുറന്നു പറയാമെന്നും ഒടുവില്‍ മലയാളിയും തിരിച്ചറിയുന്നു.
ദ കംപള്‍സീവ് കണ്‍ഫെസ്റ്റര്‍ എന്ന ബ്ലോഗിലൂടെ ഇന്ത്യന്‍ യുവത്വത്തിനിടയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച യുവതിയാണ് മീനാക്ഷി റെഡ്ഡി മാധവന്‍. തന്റെ ബ്ലോഗിലൂടെ യുവത്വത്തിന്റെ സെക്‌സ് തുറന്നു പറച്ചിലുകളും മീനാക്ഷി രേഖപ്പെടുത്തി മാധ്യമശ്രദ്ധയാകര്‍ഷിച്ചു. അല്‍പ്പം യാഥാര്‍ഥ്യങ്ങളില്‍ നിന്ന് സെക്‌സ് സങ്കല്‍പ്പങ്ങളുടെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്കു ചിറകു വിടര്‍ത്തുന്ന ആശയങ്ങളാണു പാതി മലയാളിയായ ഈ യുവതി വായനക്കാര്‍ക്കു പകര്‍ന്നത്. മീനാക്ഷി സെക്‌സിനെക്കുറിച്ചു നടത്തിയ ഏതാനും പരമാര്‍ശങ്ങള്‍ ഇതാ.
മദ്യപിച്ചു കിടക്കയിലെത്തുമ്പോള്‍ പുരുഷന്‍ സ്ത്രീക്കു പ്രിയപ്പെട്ടവനേയല്ല. സ്ത്രീകളെ അടിമയെപ്പോലെ കാണുകയും പുരുഷന്‍ കളിക്കളത്തിലെത്തിയ സ്‌പോര്‍ട്‌സ് താരങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നത് അസഹനീയം തന്നെ. ആ നേരങ്ങളിലെങ്കിലും പുരുഷന്റെ മനസിലെന്താണെന്നറിയാന്‍ സ്ത്രീ താത്പര്യപ്പെടുന്നു. കരുത്ത് കാണിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, ചിലപ്പോഴൊക്കെ സ്ത്രീകള്‍ അതിഷ്ടപ്പെടുന്നില്ല. സങ്കല്‍പ്പചിത്രങ്ങളിലേതായിരിക്കില്ല യഥാര്‍ഥ ജീവിതത്തിലെ രതി, ഒരിക്കലും. സെക്‌സിന്റെ പ്രാരംഭവേളയില്‍ ആദ്യം തന്നെ നിങ്ങളുടെ ഏറ്റവും മികച്ച ചലനങ്ങള്‍ പുറത്തെടുക്കാതിരിക്കുക. ഇണയെ അമ്പരപ്പിക്കാന്‍ എന്തെങ്കിലും തുറുപ്പു ചീട്ട് അവസാനനേരങ്ങളിലേക്കായി കരുതിവയ്ക്കുക. അവന്‍ രതി നേരങ്ങളില്‍ നിശബ്ദനാണെങ്കില്‍ ഒരു നിശ്വാസശബ്ദം കൊണ്ടു പോലും സെക്‌സ് ഹോട്ട് ആക്കാം. ആദ്യം സ്വന്തം ശരീരത്തെ ഉപയോഗിക്കുകയും സ്വന്തമാക്കുകയും ചെയ്യുക. പിന്നീടു മതി പങ്കാളിയുടേത്. രാത്രി കിടപ്പറയില്‍ ആഹ്ലാദനിമിഷങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. അമിതഗന്ധം ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ. ശരീരത്തിന്റെ രഹസ്യഭാഗങ്ങള്‍ സുഗന്ധപൂരിതമാക്കുക. കാല്‍മുട്ടിന്റെ പിന്‍വശം പോലും ഒഴിവാക്കേണ്ട.
https://www.facebook.com/Malayalivartha