ഗർഭകാലത്തെ ഈ ലക്ഷണങ്ങൾ കണ്ടാലറിയാം കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന്

ഗർഭിണിയാണെന്നറിയുന്നതുമുതൽ സ്ത്രീകളിൽ ആകാംക്ഷയുണ്ടാക്കുന്ന ഒരു കാര്യമാണ് ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നത്. പഴയ അമ്മമാർ ഗർഭിണികളുടെ വയറു കണ്ടിട്ട് ഓരോ അഭിപ്രായങ്ങൾ പറയാറുണ്ട്. ഡോക്ടർമാരാണെങ്കിൽ ഇക്കാര്യംവെളിപ്പെടുത്തുകയുമില്ല. പെൺകുഞ്ഞുങ്ങളാണ് ഏറെപ്പേർക്കും താല്പര്യമെങ്കിലും കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും അച്ഛനമ്മമാര്‍ സ്‌നേഹിക്കും. പലപ്പോഴും നമ്മുടെ ഇഷ്ടങ്ങൾക്ക് വിപരീതമായിട്ടായിരിക്കും കുഞ്ഞ് ജനിക്കുന്നത്.
ആധുനിക സംവിധാനങ്ങള്‍ക്കൂടാതെ ചില ലക്ഷണങ്ങള്‍ കൊണ്ട് നമുക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയുവാൻ കഴിയുന്നതാണ്. ഗർഭിണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നോക്കി പെണ്‍കുഞ്ഞിന്റെ സാന്നിധ്യം ഉറപ്പിക്കുവാൻ കഴിയും. പെണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും ഉണ്ടാവുന്നു. ഒരിക്കലും പെണ്‍കുഞ്ഞിന്റെ ലക്ഷണങ്ങളായിരിക്കില്ല ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഗര്‍ഭത്തിലുള്ളത് പെണ്ണാണോ ആണാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന ശാരീരിക മാറ്റങ്ങള്‍ എന്ന് നോക്കാം.
ഗര്‍ഭകാലത്ത് നിങ്ങളില്‍ കൂടുതല്‍ മുഖക്കുരു കാണപ്പെടുന്നുണ്ടെങ്കിൽ പെണ്കുഞ്ഞായിരിക്കും. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. എന്നാല്‍ ഗർഭകാലത്ത് പെണ്‍കുഞ്ഞാണെങ്കില്‍ അതിന്റെ ഫലമായാണ് മുഖക്കുരു ഉണ്ടാവുന്നത്. ഹൃദയ സ്പന്ദന നിരക്ക് വര്‍ദ്ധിക്കുന്നെങ്കിൽ പെൺകുഞ്ഞായിരിക്കും ജനിക്കുന്നത്. മിനുട്ടില്‍ 140-160 വരെയാണ് ഹൃദയസ്പന്ദന നിരക്ക് ഉണ്ടാവുന്നത്. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്കുണ്ടാവുന്നത് ഒരു പെണ്‍കുഞ്ഞാണ് എന്നതാണ്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താം. മോണിംഗ് സിക്‌നെസ് ഗര്‍ഭിണികളില്‍ എല്ലാവരിലും ഈ പ്രതിസന്ധി ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതാണ്. സാധാരണയില്‍ നിന്ന് മോണിംഗ് സിക്‌നെസ് കൂടുതലാണെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് പെണ്ണായിരിക്കും.
വയറിന്റെ ആകൃതി നോക്കിയും നമുക്ക് ഏത് കുഞ്ഞാണെന്ന് നിർണയിക്കുവാൻ കഴിയും. ഗര്‍ഭകാലത്ത് വയറിന്റെ ഭാരം മുഴുവന്‍ മുന്നിലേക്ക് തോന്നുന്നുവെങ്കില്‍ അത് ആണ്‍കുഞ്ഞായിരിക്കും. എന്നാല്‍ കുഞ്ഞിന്റെ ഭാരം മുഴുവന്‍ നടുവിലായാണ് തോന്നുന്നതെങ്കില്‍ പെണ്‍കുഞ്ഞായിരിക്കും. ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങി മധുരം നിറഞ്ഞ ഭക്ഷണത്തോട് പ്രിയമാണെങ്കില്‍ അതിനര്‍ത്ഥം ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞെന്നും ഉപ്പും എരിവും പുളിയുമാണ് ഇഷ്ടമെങ്കിൽ അതിനര്‍ത്ഥം ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞും എന്നാണ്. ഉറങ്ങുന്ന ഭാഗം നോക്കിയും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. കൂടുതല്‍ സമയം ഉറങ്ങുന്നത് വലതു ഭാഗത്തേക്ക് തിരിഞ്ഞാണെങ്കിൽ പെൺകുഞ്ഞാണ്.
മൂത്രത്തിന്റെ നിറം നോക്കിയും നിർണയിക്കാവുന്നതാണ്. നല്ല മഞ്ഞ നിറത്തിലുള്ള മൂത്രമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് പെണ്‍കുഞ്ഞാവാനുള്ള സാധ്യതയെയാണ്. മൂഡ് മാറ്റം ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും പെണ്‍കുഞ്ഞാണ് ഗര്‍ഭത്തിലെങ്കില്‍ സ്ത്രീകളില്‍ കൂടുതല്‍ ഡിപ്രഷന്‍, ദേഷ്യം എന്നിവയൊക്കെ കൂടുതലായിരിക്കും. മുടിയുടെ നിറവും ചര്‍മ്മത്തിന്റെ തിളക്കവും നോക്കി നമുക്ക് ഇത്തരമൊരു നിഗമനത്തില്‍ എത്താവുന്നതാണ്. ഇത് രണ്ടും സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍കുഞ്ഞെന്നാണ്. ഇടത്തേ സ്തനം വലത്തേതിനേക്കാൾ വലുതാണെങ്കില്‍ ജനിക്കാന്‍ പോകുന്നത് പെൺകുഞ്ഞാണ്.
https://www.facebook.com/Malayalivartha