പുരുഷന്മാർ വിവാഹേതര ബന്ധങ്ങളിൽപ്പെടുന്നതിന്റെ കാരണങ്ങൾ...

സർവേയുടെ അടിസ്ഥാനത്തിൽ വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ചില പുരുഷന്മാർ ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളുള്ളവരും വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നവരുമാണ്. പുരുഷന്മാര്‍ ഇത്തരം ബന്ധങ്ങളിൽപ്പെടുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെയാണ്;
പോണ്‍ അഥവാ അശ്ലീലചിത്രങ്ങള്‍ കാണുന്നത് ചില പുരുഷന്മാരെ തെറ്റായ ബന്ധങ്ങളിലേയ്ക്കു കൊണ്ടുപോകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. വിവാഹബന്ധത്തില്‍ അല്ലെങ്കില്‍ തന്റെ പങ്കാളിയില്‍ തൃപ്തിയില്ലാത്തതുകൊണ്ടു വേറെ ബന്ധങ്ങള്‍ തേടിപ്പോകുന്നവരും സാധാരണയാണ്. ചില പുരുഷന്മാര്‍ക്കു തങ്ങളുടെ പൗരുഷം തെളിയിക്കാനുള്ള വഴിയാണ് ഒന്നില്‍ക്കൂടുതല്‍ ബന്ധങ്ങള്‍. മറ്റു പുരുഷന്മാര്‍ക്കടുത്ത് ഞെളിഞ്ഞു നില്‍ക്കാനുള്ള ഒരു വഴിയെന്നു വേണമെങ്കില്‍ പറയാം.
ചിലപ്പോള്‍ മറ്റു സ്ത്രീകളുടെ മോടിയിലും ആകര്‍ഷണത്തിലും മയങ്ങി അവരെ തേടി പോകുന്ന പുരുഷന്മാരുമുണ്ട്. ചിലരുണ്ട്, സ്വന്തം വീട്ടില്‍ പങ്കാളിയ്ക്കടുത്ത് അടുപ്പവും സ്വാതന്ത്ര്യവുമില്ലത്തവര്‍. ഇത്തരക്കാരും ചിലപ്പോള്‍ പുറംബന്ധങ്ങള്‍ അന്വേഷിച്ചു പോയെന്നു വരാം. ലൈംഗികജീവിതത്തിലെ അസംതൃപ്തിയാണ് ചില പുരുഷന്മാരെ പുറത്തെ സുഖങ്ങള്‍ തേടാന്‍ പ്രേരിപ്പിയ്ക്കുന്നത്. ശരീരസുഖം തേടിപ്പോകുന്നവരെന്നു വേണം, പറയാന്‍. പണത്തിന്റെ പകിട്ടില്‍ പല സ്ത്രീകളെ തെരഞ്ഞു പോകുന്ന പുരുഷന്മാരും സര്‍വസാധാരണമാണ്. പലര്‍ക്കും പണം സ്ത്രീകളെ ആകര്‍ഷിയ്ക്കാനുള്ള ഒരു പ്രധാന ഘടകം കൂടിയാണ്.
https://www.facebook.com/Malayalivartha