തണുപ്പു കാലത്ത് ശര്‍ക്കര കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും

പായസ മധുരത്തിന്റെ ഓര്‍മ്മയുണര്‍ത്തി നാവില്‍ വെള്ളമൂറിക്കുന്ന ശര്‍ക്കര, തണുപ്പുകാലത്ത് ഉപയോഗിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളേകും. കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശര്‍ക്കര സഹായിക്കും. സംസ്‌കരിച്ച ഉല്‍പ്പന്നമായ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
കരിമ്പില്‍ നിന്നുണ്ടാക്കുന്ന ശര്‍ക്കര, ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ ആണ്. ഇരുമ്പിന്റെ അഭാവം തടയാനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും ശര്‍ക്കര സഹായിക്കും.
കൃത്രിമ മധുരം ചേര്‍ന്ന ഐസ്‌ക്രീമുകള്‍ക്കും പുഡ്ഡിങ്ങിനും എല്ലാം പകരം ശര്‍ക്കരപ്പായസവും ശര്‍ക്കര ചേര്‍ത്ത മധുര പലഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത് ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും.
ദിവസവും ഉച്ചഭക്ഷണ ശേഷം ഒരു ചെറിയ കഷണം ശര്‍ക്കര കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. വിഷകാരികളായ മലിന വസ്തുക്കളില്‍ നിന്നും ശ്വാസകോശത്തെ രക്ഷിക്കാന്‍ ശര്‍ക്കരയ്ക്കു കഴിയും. ഈ തണുപ്പു കാലത്ത് ശര്‍ക്കര കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ...
ശര്‍ക്കരയില്‍ സിങ്ക്, സെലെനിയം മുതലായ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ സാധാരണ പഞ്ചസാരയില്‍ കാണാത്ത നിരവധി പോഷകങ്ങള്‍ ശര്‍ക്കരയിലുണ്ട്. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. അണുബാധയ്ക്കു കാരണമാകുന്ന നിരവധി രോഗങ്ങളെ തടയാനും ശര്‍ക്കരയുടെ ഉപയോഗം സഹായിക്കുന്നു. ചുമയും ജലദോഷവും അകറ്റാനും ശര്‍ക്കര സഹായകം തന്നെ.
ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകളെ ആക്റ്റിവേറ്റ് ചെയ്യാനുള്ള കഴിവ് ശര്‍ക്കരയ്ക്കുണ്ട്. അങ്ങനെ ദഹനം സുഗമമാക്കുന്നു. ഒപ്പം ദഹനപ്രശ്‌നങ്ങളായ മലബന്ധം, ദഹനക്കേട്, കുടലിലെ വിര മുതലായവയെ അകറ്റുന്നു. ഭക്ഷണ ശേഷം ശര്‍ക്കര കഴിക്കുന്നത് കുടലിന്റെ പ്രവര്‍ത്തനത്തെ ആരോഗ്യമുള്ളതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കാനും ശര്‍ക്കര സഹായിക്കുന്നു.
ശര്‍ക്കരയിലെ ആന്റി അലര്‍ജിക് ഗുണങ്ങള്‍, അലര്‍ജിക്കു കാരണമാകുന്ന വസ്തുക്കളെ ശ്വാസകോശത്തില്‍ നിന്നും അകറ്റുന്നു. ചുമ, തുമ്മല്‍ തൊണ്ടയുടെ പ്രശ്‌നങ്ങള്‍ ഇവ അകറ്റുന്നു. ആസ്മ, ശ്വാസനാളിയിലെ അണുബാധ ഇവ അകറ്റാന്‍ ശര്‍ക്കര സഹായിക്കുന്നു.
സന്ധിവേദനയും പേശീവേദനയും അകറ്റാന്‍ ശര്‍ക്കരയുടെ ഉപയോഗം സഹായിക്കും.സന്ധിവാതത്തില്‍ നിന്നും ആശ്വാസമേകാന്‍ ദിവസവും ഒരു കഷണം ശര്‍ക്കര കഴിക്കുന്നതിലൂടെ സാധിക്കുന്നു. സന്ധികളിലെ വീക്കം തടയാനും ഇത് ഗുണകരമാണ്. ശര്‍ക്കര ശരീരത്തിനെ ചൂടുള്ളതാക്കുന്നു. തണുപ്പു കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല ഒന്നാണ് ശര്‍ക്കര. ദിവസവും ഭക്ഷണ ശേഷം ശര്‍ക്കര കഴിക്കുന്നത് ആരോഗ്യമേകും.
https://www.facebook.com/Malayalivartha