നിങ്ങൾക്ക് മൂക്കിൽ വിരലിടുന്ന ശീലമുണ്ടോ..? സൂക്ഷിക്കുക...

പലരുടെയും കുട്ടിക്കാലം മുതലുള്ള ശീലമാണ് മൂക്കിൽ വിരലിടുക എന്നത്. ഒരു കാര്യവുമില്ലാതെ സദാ മൂക്കിൽ വിരലിട്ടു നടക്കുന്ന ചിലരുണ്ട്. ഇത് മറ്റുള്ളവരിൽ അറപ്പുളവാക്കുകയാണ് ചെയ്യുന്നത്. ഈ ശീലം ആരോഗ്യത്തിന് വളരെ അപകടമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതിലുപരി വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാന സ്വഭാവം കൂടിയാണ് മൂക്കില്‍ വിരലിടുന്നത്. മൂക്കില്‍ വിരലിടുമ്പോള്‍ തന്നെ ആ ശീലം വൃത്തിഹീനമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതൊരു ദു:സ്വഭാവമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.
മൂക്കിൽ വിരലിടുന്ന ശീലമുള്ളവർക്ക് സൈനസ് ഇന്‍ഫെക്ഷനുണ്ടാകും. മൂക്കിനെ മാത്രമല്ല ഇത് ബാധിയ്ക്കുന്നത് മൂക്കിനു ചുറ്റും കണ്ണിനു മുകളില്‍ പുരികത്തിനിടയില്‍ എന്നു വേണ്ട ഇതുണ്ടാക്കുന്ന അസ്വസ്ഥതയുടെ പ്രധാന കാരണം പലപ്പോഴും മൂക്കില്‍ വിരലിടുന്നതും ആവാം എന്നതാണ് കാര്യം. മൂക്കിനകത്ത് വിരല്‍ കൊണ്ട് കളിയ്ക്കുമ്പോള്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ഇതിനകത്തേക്ക് കയറിപ്പോകുന്നത് എന്ന് പലരും അറിയുന്നില്ല. ഇത് പലതരത്തിലുള്ള ഇന്‍ഫെക്ഷന് കാരണമാകും.
ശ്വാസോച്ഛ്വാസത്തിന് മൂക്കില്ലെങ്കില്‍ പിന്നെ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു ഉപാധിയും ഇല്ലെന്നതു തന്നെ കാര്യം മൂക്കില്‍ മുറിവുണ്ടാക്കുന്നു നഖം വെട്ടാത്തത് അപകടകരമാണ്. കാരണം മൂക്കിനകത്ത് വിരലിടുമ്പോള്‍ നഖം കൊണ്ട് മൂക്കിനകത്ത് മുറിവുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പല തരത്തിലുള്ള ഇന്‍ഫെക്ഷന് വഴി വെയ്ക്കും. അതുകൊണ്ട് തന്നെ മൂക്കില്‍ വിരലിടുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കണം. ചിലരില്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലമായാണ്. ഈ സമയത്ത് മൂക്കില്‍ കൈയ്യിടുമ്പോള്‍ അത് ആരോഗ്യത്തിന് വളരെയധികം പ്രശ്‌നമുണ്ടാക്കുന്നു. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്നതിനും ഇത് കാരണമാകുന്നു. ഇത് പലപ്പോഴും മൂക്കിലെ ഫോളിക്കിളുകള്‍ കുരുക്കള്‍ ഉണ്ടാവാനും കാരണമാകുന്നു.
ചിലര്‍ക്ക് മൂക്കില്‍ വിരലിടുന്ന ശീലം പലപ്പോഴും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മൈഗ്രയ്ന്‍ പോലുള്ള പ്രതിസന്ധികള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ മൂക്കില്‍ വിരലിടുമ്പോള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. മൂക്കിനകത്ത് വിരല്‍ കടത്തുമ്പോള്‍ അത് ശ്വാസകോശ രോഗങ്ങളിലേക്കാണ് വിരല്‍ കടത്തുന്നത് എന്നതും സത്യമാണ്. പലപ്പോഴും കൈയ്യിലെ വൃത്തിയില്ലായ്മയും അഴുക്കും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.
അഴുക്ക് കൂടുന്നു മൂക്കിലെ അഴുക്ക് വര്‍ദ്ധിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. ദിവസവും മൂക്കില്‍ കൈയ്യിടുമ്പോള്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇടതടവില്ലാതെ ഉണ്ടാവാന്‍ കാരണമാകുന്നു. മൂക്കില്‍ നിന്നും രക്തം വരുന്നത് മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരം ശീലങ്ങളുടെ ഭാഗമാണ്. മൂക്കില്‍ വിരലിടുമ്പോള്‍ മൂക്കിനകത്ത് മുറിവായിട്ടുണ്ടെങ്കില്‍ രക്തം വരും. മൂക്കിനകത്ത് ഉണ്ടാവുന്ന മുറി പലപ്പോഴും ഇന്‍ഫെക്ഷനായി മാറി മറ്റ് ഗുരുതരമായ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം ശീലങ്ങള്‍ ഏറ്റവും അപകടകരമായിട്ടുള്ളത് കുട്ടികളിലാണ്. കുട്ടികള്‍ക്ക് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല കുട്ടികളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാക്കുന്നു.
https://www.facebook.com/Malayalivartha