കൗമാരക്കാരായ ആൺകുട്ടികൾക്ക് അമ്മ ഇക്കാര്യങ്ങൾ പറഞ്ഞുകൊടുക്കണം...

അച്ഛനെക്കാളും അമ്മമാരോടാണ് മക്കൾക്ക് ആഴമായ ബന്ധമുള്ളത് എന്നത് തർക്കമില്ലാത്ത കാര്യമാണ്. അമ്മമാരോടാണ് ഭൂരിഭാഗം മക്കളും എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത്. കൗമാര പ്രായമാകുമ്പോൾ അമ്മമാർ പെൺകുട്ടികളോട് പല കാര്യങ്ങളും പറഞ്ഞു മനസിലാക്കാൻ ശ്രമിക്കും. എന്നാൽ ആൺകുട്ടികൾക്ക് ഇത്തരത്തിലുള്ള നിർദേശങ്ങൾ നല്കാൻ അമ്മമാർ മുൻകൈ എടുക്കാറില്ല. ഓരോ പ്രായത്തിലും ആണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ആണ്‍മക്കളുടെ കൗമാരകാലത്ത്.
നമ്മുടെ സമൂഹത്തിലെ ഓരോ ജീവിയോടും അത് മനുഷ്യനായാലും മൃഗമായാലും ദയയോട് കൂടി പെരുമാറാന്‍ പഠിപ്പിക്കണം. അടിസ്ഥാനപരമായി നമുക്കുണ്ടാകേണ്ട ഗുണങ്ങളക്കുറിച്ച് പഠിപ്പിക്കേണ്ടതും അത്യാവശ്യമാണ്. പാചകത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എവിടെയെങ്കിലും ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിയ്ക്കാന്‍ പാചകം പഠിച്ചേ മതിയാവൂ.
ഏറ്റവും പ്രധാനമായി ആൺകുട്ടികളെ പഠിപ്പിക്കേണ്ട ഒന്നാണ് സ്ത്രീകളെ ബഹുമാനിക്കണം എന്നത്. അമ്മയായായാലും സഹപാഠിയാണെങ്കിലും ഭാര്യയാണെങ്കിലും അവളെ ബഹുമാനിയ്ക്കാന്‍ പഠിപ്പിയ്ക്കണം. പലരും വൈകാരികമായ പെരുമാറ്റം കൊണ്ട് പലപ്പോഴും കണ്ണ് കാണാത്തവരായിരിക്കും. ചിലര്‍ക്ക് ദേഷ്യമായിരിക്കും മറ്റു ചിലര്‍ക്ക് എല്ലാം തമാശയായിരിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ പഠിപ്പിയ്ക്കണം.
ഏത് തരത്തിലുള്ള സാമൂഹ്യ അതിക്രമങ്ങളാണ് ഇന്നത്തെ കാലത്ത് നടക്കുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചെല്ലാം ചെറുതെങ്കിലുമായ ഒരു വിവരം നല്‍കണം. അടുക്കള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതെന്ന് ചെറുപ്പത്തിലേ തന്നെ ആണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ഒരു വിചാരമാണ്. അടുക്കള എന്നു പറയുന്നത് പെണ്‍കുട്ടികള്‍ക്ക് മാത്രമായിട്ടുള്ളതാണ് എന്നത്. എന്നാല്‍ അടുക്കള ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് അമ്മമാര്‍ പറഞ്ഞു കൊടുക്കണം.
https://www.facebook.com/Malayalivartha