മഞ്ഞുകാലം പേടി സ്വപ്‌നമാകേണ്ട!

മഞ്ഞുകാലം തുടങ്ങി. ചര്‍മം വലിയുക, ചുണ്ട് വരണ്ട് പൊട്ടുക എന്നിങ്ങനെ കാത്തിരിക്കുന്നത് നിരവധി ചര്‍മപ്രശ്‌നങ്ങളാണ്. സ്വതവേ വരണ്ടചര്‍മമുള്ളവരാണെങ്കില്‍ പറയുകയും വേണ്ട.
മഞ്ഞുകാലം അവര്‍ക്ക് പേടി സ്വപ്നമായിരിക്കും. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലവുമായി പൊരുതുന്നത്.
മഞ്ഞുകാലമായാല്‍ ചര്‍മം ഏതുതരത്തിലുള്ളതാണെങ്കിലും പൊതുവെ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത്.
തൊലി അടര്‍ന്നും പൊട്ടിയും ഇരിക്കുന്ന ചുണ്ടുകള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും. ലിപ്സ്റ്റിക് സ്ഥിരമായി ഇടുന്നവരാണെങ്കില്‍ പ്രശ്‌നങ്ങള്‍ കുറേക്കൂടി രൂക്ഷമാകും. എന്നാല്‍ ചുണ്ടിന്റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ ചില പൊടിക്കൈകളുണ്ട്.
തേന്‍
ചുണ്ടില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ഒന്നാണ് തേന്‍. കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ തേന് പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. അല്ലെങ്കില്‍ ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.
ഒലിവ് ഓയില്‍
നാച്വറല്‍ കണ്ടീഷണര്‍ എന്നറിയപ്പെടുന്ന ഒലിവ് ഓയില്‍ വരണ്ട ചര്‍മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലില്‍ നിരവധി ആന്റി ഓക്‌സിഡന്റ്‌സ് ആണ് ഉള്ളത്. ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ ഇത് സഹായിക്കും. മാറ്റ്-ലിപ്സ്റ്റിക്കോ, ലിപ്‌ഗ്ലോയോ അണിയുന്നതിന് മുമ്പായി ചുണ്ടില്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് ഫിനിഷിങ് നല്‍കാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും.
നാരങ്ങാനീര്
നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍്ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്.
നെയ്യ്
ചുണ്ടുകളുടെ സൗന്ദര്യത്തിന് പഴയകാലത്ത് മുത്തശ്ശിമാര്‍ ആശ്രയിച്ചിരുന്നത് നെയ്യിനെയാണ്. ലിപ് ഗ്ലോ പോലെയാണ് അവര്‍ നെയ്യ് ഉപയോഗിച്ചിരുന്നത്. ഒന്നാന്തരമൊരു ഔഷധക്കുഴമ്പാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.
പാല്‍
പാലില്‍ ലാക്ടിക് ആസിഡ് ഉള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ചുണ്ടിന്റെ ഇരുളിമ അകറ്റാന്‍ ഇത് സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്‍പം പാല്‍ പുരട്ടുക. അല്‍പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
https://www.facebook.com/Malayalivartha