ചൂട് ചായ കുടിക്കാമോ?.. എങ്കില്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്!

ഇതാ വീണ്ടും സന്തോഷ വാര്‍ത്ത ചായ പ്രേമികള്‍ക്ക്. ദിവസം ഒരു കപ്പ് ചൂട് ചായയെങ്കിലും കുടിക്കുന്നവരില്‍ അന്ധത വരുത്തുന്ന ഗ്ലൂക്കോമ രോഗത്തിനുള്ള സാധ്യത കുറവാണെന്ന് പുതിയ പഠനം. എന്നാല്‍ കഫെയിന്‍ അംശം ഒഴിവാക്കിയ കോഫി, ചായ എന്നിവ കുടിക്കുന്നവരിലും തണുപ്പിച്ച ചായ, മറ്റ് കൃത്രിമ പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് ഗ്ലൂക്കോമ സാധ്യതയെ തടയുന്നതില്‍ പങ്കുവഹിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
പതിനായിരം പേരെ നേരില്‍ കണ്ടും ശാരീരിക, രക്ത പരിശോധനകള്‍ നടത്തിയുമായിരുന്നു പഠനം. ഗ്ലൂക്കോമക്കായി നടത്തിയ പ്രത്യേക പരിശോധനയില്‍ 1678 പേരില്‍ അഞ്ച് ശതമാനം പേര്‍ക്ക് ഈ രോഗാവസ്ഥയുള്ളതായി കണ്ടെത്തുകയായിരുന്നു.
ഇവരോട് കഫെയിനുള്ള പാനീയവും ഇല്ലാത്ത പാനീയവും കുടിക്കുന്നത് സംബന്ധിച്ചും ചോദിച്ചിരുന്നു. ഇവരില്‍ കഫെയിന്‍ ഒഴിവാക്കാത്ത ചൂടുചായ കുടിച്ചവരില്‍ ആണ് ഏറ്റവും കുറഞ്ഞ ഗ്ലൂക്കോമ സാധ്യതയുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ പ്രമേഹം, പുകവലി എന്നിവയുള്ള ചായ കുടിക്കാരില്‍ 74 ശതമാനം ഗ്ലൂക്കോമ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha