പുരുഷന്മാര്‍ക്ക് ഈ അഞ്ച് ശീലങ്ങളുണ്ടെങ്കില്‍ സൂക്ഷിക്കുക...പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നത് അഞ്ചു ശീലങ്ങള്‍

വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നു.പക്ഷേ യാതൊരു ഫലവുമില്ല. ഇങ്ങനെ പറയുന്നു നിരവധി ദമ്പതികളെ കണ്ടിട്ടുണ്ട്.കുഞ്ഞുങ്ങളുണ്ടാകാതിരിക്കാന്‍ പ്രധാനകാരണം സ്്ത്രീകള്‍ക്കാണെന്നാണ് പൊതുവെയുള്ള ധാരണ.
എന്നാല്‍ പുരുഷന്മാരിലും ചില പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ആരും ശ്രദ്ധിക്കാതെ പോകുന്നു. മാറുന്ന ജീവിത രീതി ഭക്ഷണം എന്നിവ ഇന്ന് വന്ധ്യത ഉള്ളവരുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ പ്രധാന കാരണമാകുന്നു ബീജസംഖ്യയിലെ കുറവാണ് പുരുഷ വന്ധ്യതയ്ക്കുളള പ്രധാന കാരണം. പുരുഷ വന്ധ്യതക്ക് കാരണമാകുന്ന അഞ്ചു ശീലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. അമിതമായ ടിവി കാണുന്ന പുരുഷന്മാരാണോ നിങ്ങള്‍ എങ്കില്‍ ഒന്ന് സൂക്ഷിക്കുക. ആഴ്ചയില്‍ 20 മണിക്കൂറിലേറെ നേരം ടിവിയ്ക്കു മുന്നില്‍ ചെലവഴിക്കുന്ന പുരുഷമാര്‍ക്ക് വരാന്‍ കൂടുതല്‍ സാധ്യത
2. ലാപ്‌ടോപിന്റെ അമിത ഉപയോഗവും സൂക്ഷിക്കണം.ലാപ്‌ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്‌നെറ്റിക്ക് കിരണങ്ങള്‍ വൈഫൈയുടെ ഉപയോഗവും വില്ലനാകുന്നു
3. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് കുറയുന്നതായി പഠനങ്ങളില്‍ പറയുന്നു. പിറ്റ്‌സ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് പ്രധാന കാരണം
4. ചൂട് വെള്ളത്തില്‍ അധിക നേരം കുളിക്കാതിരിക്കുക. കാരണം ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കൂടാതെ ചൂട് വെള്ളത്തില്‍ കുളിക്കാത്ത പുരുഷന്മാരുടെ ബീജത്തിന്റെ എണ്ണം മുന്‍പത്തെ അപേക്ഷിച്ചു വര്‍ധിക്കുന്നതായും കണ്ടെത്തി
5. ശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നു. രക്തത്തിലെ മുലധാതുക്കളുടെ അളവ് കൂടുന്നത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.
https://www.facebook.com/Malayalivartha