Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

രതിമൂര്‍ച്ഛയുടെ രസതന്ത്രം: തലച്ചോറില്‍ എത്തുന്ന സംവേദനങ്ങളെ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന ജൈവരാസമാറ്റങ്ങളാണ് രതിമൂര്‍ച്ഛ അനുഭവേദ്യമാക്കുന്നത്!

21 DECEMBER 2017 02:32 PM IST
മലയാളി വാര്‍ത്ത

രതിയുടെ മഹാവിസ്‌ഫോടനമാണ് രതിമൂര്‍ച്ഛ. ആണ്‍-പെണ്‍ ഉടലുകള്‍ അലിഞ്ഞ് ഒന്നാകുന്ന സുവര്‍ണ നിമിഷം. എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും രതിമൂര്‍ച്ഛകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികളുണ്ട്.

പുരുഷന്റെ ലൈംഗികതയും രതിമൂര്‍ച്ഛയും സ്ഖലനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. സ്ഖലനവും രതിമൂര്‍ച്ഛയും രണ്ടാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇതനുസരിച്ച് സ്ഖലനം ഉണ്ടായി എന്നതുകൊണ്ട് രതിമൂര്‍ഛയുണ്ടാവണമെന്നില്ല. രതിമൂര്‍ച്ഛയുണ്ടായാല്‍ സ്ഖലനം നിര്‍ബന്ധമില്ല.

30 മുതല്‍ 40 ശതമാനം പുരുഷന്മാര്‍ മാത്രമാണ് സ്ഖലനവും രതിമൂര്‍ച്ഛയും ഒരുപോലെ അനുഭവിക്കുന്നവര്‍. സ്ത്രീകളില്‍ ഇത് 20 മുതല്‍ 30 ശതമാനമാണ്. ശേഷിക്കുന്നവര്‍ പങ്കാളിക്കു മുന്നില്‍ രതിമൂര്‍ച്ഛ അഭിനയിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. ലൈംഗികമായി ബന്ധപ്പെട്ടു എന്നതുകൊണ്ട് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും രതിമൂര്‍ച്ഛ ഉണ്ടാവണമെന്നില്ല എന്നാണ് ഇതില്‍നിന്നും മനസിലാക്കേണ്ടത്.

സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛ പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട് വളരെക്കുറച്ച് സമയത്തിനുള്ളില്‍ പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കുന്നു. മസ്തിഷ്‌കത്തില്‍ അനുനിമിഷം മാറിമറിയുന്ന ജൈവ രാസതന്മാത്രകളാല്‍, പ്രത്യേകിച്ച് പ്രൊലാക്ടിന്‍, ഓക്‌സിട്ടോസിന്‍, സെറട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവയുടെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവര്‍ത്തനവും,പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനഫലവുമായിട്ടാണ് സാധാരണഗതിയില്‍ ലൈംഗിക വിചാരങ്ങളും വികാരങ്ങളും അതിനെത്തുടര്‍ന്നുള്ള ഉത്തേജനവും ലൈംഗിക പ്രവൃത്തികളും സ്ഖലനവും രതിമൂര്‍ച്ഛയുമെല്ലാം സംഭവിക്കുന്നത്.

ലിംഗ-യോനി സംയോഗം മാത്രമല്ല രതി. എല്ലാവരും മനുഷ്യരാണെങ്കിലും വളരെ അടുത്തറിയുമ്പോള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളും താല്‍പ്പര്യങ്ങളും വിശ്വാസങ്ങളും ഉള്ളവരാണെന്നും, കാലദേശമനുസരിച്ച് മനുഷ്യരുടെ സംസ്‌ക്കാരത്തിനും വളരെയധികം മാറ്റങ്ങള്‍ ഉണ്ടെന്നും നമുക്ക് കാണാം. അതിനാല്‍ രതി എന്നത് ഇരുവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്നതായിരിക്കണം. അതായത് പരസ്പര താല്‍പ്പര്യം രതിയുടെ അടിസ്ഥാനമായിരിക്കണം. രതിയിലൂടെ സുഖം, അനുഭൂതി, സന്തോഷം എന്നത് ഇണകള്‍ ഇരുവര്‍ക്കും ഒരുപോലെ അനുഭവേദ്യമാവുമ്പോഴാണ് അത് സന്തോഷകരമായ രതിയാവുന്നത്.

രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം. പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്.

ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവ-രാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങള്‍ താല്‍ക്കാലികമായി 'സ്വിച്ച് ഓഫ്' ആവുന്നതിനാലാണ് രതിമൂര്‍ച്ഛയില്‍ പങ്കാളികള്‍ പരസ്പരം മതിമറന്ന് അനുഭൂതിയിലെത്തുന്നത്. പക്ഷേ, അതിന് സ്വച്ഛമായ മനസ് വേണമെന്ന് മാത്രം.

കാരണം ലൈംഗികമായ ബന്ധപ്പെടലിനെ വെറും ശാരീരികമായ പ്രവര്‍ത്തനങ്ങളായി കാണുകയും, ഭാര്യയ്ക്ക് ഭര്‍ത്താവിനോടും, ഭര്‍ത്താവിന് ഭാര്യയോടുമുള്ള ഒരു കടമ ജോലിയായി ഇതിനെ കാണുകയോ, അതോടൊപ്പംതന്നെ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ത്തന്നെ ആധിയും ഭയവും ആകാംക്ഷയും മറ്റ് നിഷേധാത്മകചിന്തകളും വിടാതെ പിന്തുടരുകയും ചെയ്യുമ്പോഴാണ് രതിമൂര്‍ച്ഛ ആസ്വദിക്കാന്‍ ആവാതെ പോവുന്നത്. മനസും ശരീരവും ഒരവസ്ഥയില്‍ നിലനിര്‍ത്തുന്നതിനുള്ള കഴിവാണ് ഇവിടെ വേണ്ടത്.

രതിമൂര്‍ച്ഛയിലെത്താതെ തന്നെ രതിസൂഖം ആസ്വദിക്കാന്‍ സാധിക്കും. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. സ്ത്രീയെ സംബന്ധിച്ചാണെങ്കില്‍ ആദ്യം മനസുകൊണ്ടും പിന്നെ ശരീരംകൊണ്ടും ലൈംഗികതയെ ആസ്വദിച്ചാല്‍ മാത്രമേ രതിമൂര്‍ച്ഛയില്‍ എത്താനാവൂ. അതിനാലാണ് സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛയ്ക്കായി കൂടുതല്‍ സമയം വേണ്ടിവരുന്നത്. സംഗീതനിശയിലെ സിംഫണിയിലെ ലയംപോലെയാണ് രതിമൂര്‍ച്ഛ. വ്യക്തി താല്‍പ്പര്യവും പരസ്പര വിശ്വാസവുമാണ് ഈയൊരവസ്ഥ പ്രാപ്യമാക്കാന്‍ വേണ്ടത്. കിടപ്പറയിലെത്തുമ്പോഴും പിന്തുടരുന്ന മോഹഭംഗങ്ങളും ആധിയുമാണ് യഥാര്‍ഥ വില്ലന്‍.അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ ദമ്പതികളെ ആദ്യം പരസ്പരം അറിയാന്‍ പഠിപ്പിക്കുന്നത്. അതിനാല്‍ ഏതുകാര്യത്തിലും എന്നതുപോലെ ആരോഗ്യകരമായ ശരിയായ മനോനിയന്ത്രണം ആണ് രതിമൂര്‍ച്ഛയുണ്ടാവാന്‍ അടിസ്ഥാനമായി വേണ്ടത്.

ലൈംഗികാവയവങ്ങളില്‍നിന്നും ഉല്‍ഭവിക്കുന്ന സംവേദനങ്ങള്‍ തലച്ചോറിലേക്ക് എത്തി, ഈ സംവേദനങ്ങളെ തലച്ചോറില്‍ ശരിയായി വിശകലനം ചെയ്യുമ്പോഴാണ് മേല്‍പ്പറഞ്ഞ ജൈവരാസമാറ്റങ്ങള്‍ സംഭവിക്കുന്നത്. അപ്പോഴാണ് രതിമൂര്‍ച്ഛ എന്ന അനുഭൂതി അനുഭവേദ്യമാകുന്നത്. ഇതിനായി ഹൈപോ ഗ്രാസ്ട്രിക്, പെല്‍വിക്, പുഡന്‍ഡല്‍, വേഗസ് എന്നീ പ്രധാന പേരുകളില്‍ അറിയപ്പെടുന്ന നാഡീ ഞരമ്പുകളിലൂടെയാണ് ഈവിധ സംവേദനങ്ങള്‍ തലയില്‍ എത്തുന്നത്.

തലച്ചോറിലെ അനുഭൂതിയുടെ കേന്ദ്രം അഥവാ പ്ലഷര്‍സെന്ററില്‍ വികാരങ്ങളുടെ ഉദ്ദീപനം മൂലം അമൈഗ്ഡാല, ന്യൂക്ലിയാസ് അക്യൂംബന്‍സ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഡോപമിന്‍ എന്ന ജൈവ-രാസതന്മാത്രകളെ സ്വതന്ത്രമാക്കുകയും, സെറിബല്ലം എന്ന ഭാഗം മസിലുകളുടെ സങ്കോചവികാസങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയും, പിറ്റിയൂട്ടറിഗ്രന്ഥി സുഖാനുഭൂതി നല്‍കാന്‍ സഹായിക്കുന്ന എന്റോര്‍ഫിന്‍, ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ ജൈവ-രാസതന്മാത്രകളെ സ്വതന്ത്രമാക്കുന്നതിന്റെ കൂടി ഫലമായിട്ടാണ് ബോധമണ്ഡലത്തെ സ്വാധീനിച്ച് പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും, സ്‌നേഹവും പരസ്പരബന്ധവും ഊട്ടിയുറപ്പിക്കുകയും ലൈംഗികബന്ധത്തിലൂടെ അര്‍ധ നാരീശ്വര സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ മാനസികമായി ഉയര്‍ത്തുന്നതും.

ഇതോടൊപ്പം ഇടതു കണ്ണിന്റെ പിറകിലായി നമ്മുടെ ബോധവും സ്വഭാവവും നിയന്ത്രിക്കുന്ന ലാറ്ററല്‍ ഓര്‍ബിറ്റോ ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്ന ഭാഗവും നേരത്തേ പറഞ്ഞ രീതിയില്‍ താല്‍ക്കാലികമായി സ്വിച്ച് ഓഫ് ആവുന്നതിനാലാണ് രതിമൂര്‍ച്ഛയ്ക്ക് ശേഷം പരിസരബോധം ഇല്ലാത്തവിധം ഉറക്കവും, ആലസ്യവും മസിലുകളുടെ അയവും, സുഖാനുഭൂതിയും എല്ലാം നമുക്ക് അനുഭവേദ്യമാക്കുന്നത്.

സ്ത്രീകളില്‍ പക്ഷേ, ആകാംക്ഷയെ നിലനിര്‍ത്തുന്ന പെരിഅക്വിഡക്ടല്‍ ഗൈറെ കൂടുതലായി ഉദ്ദീപിപ്പിക്കപ്പെടുന്നതിന്റെ ഫലമായും, ഇതോടൊപ്പം അമൈഗ്ഡാല, ഹിപ്പോകംപസ് എന്നീ ഭാഗങ്ങള്‍ പുരുഷന്മാരില്‍ സ്വിച്ച് ഓഫ് ആവുന്നത്ര വേഗത്തില്‍ സ്ത്രീകളില്‍ സ്വിച്ച് ഓഫ് ആവാത്തതിനാലും ആണ് സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത്.

രതിമൂര്‍ച്ഛയോടനുബന്ധിച്ചുണ്ടാവുന്ന സുഖാനുഭൂതിയും നിര്‍വൃതിയുമെല്ലാം പങ്കാളി അഭിനയിക്കുകയാണോ അതോ അനുഭവിക്കുകയാണോ എന്നത് തിരിച്ചറിയാന്‍ പ്രത്യക്ഷത്തില്‍ സാധ്യമല്ല. കാരണം ശരീരത്തിലെ മസിലുകളുടെ സങ്കോചവും വികാസവും അതിന്റെ താളവും എല്ലാം ബോധപൂര്‍വം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ മനുഷ്യന് സാധിക്കും. എന്നാല്‍ രതിമൂര്‍ച്ഛ അഭിനയിക്കുമ്പോള്‍ മുമ്പു പറഞ്ഞ മാറ്റങ്ങള്‍ സംഭവിക്കുന്നില്ല എന്ന് മാത്രമല്ല മസ്തിഷ്‌കം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. ബഹുമുഖ പ്രവൃത്തികള്‍ ഒരേസമയം ചെയ്യാനുള്ള മസ്തിഷ്‌കത്തിന്റെ കഴിവാണ് ഇവിടെ വെളിവാകുന്നത്.

ഈ രീതിയിലുള്ള മസ്തിഷ്‌കത്തിന്റെ കഴിവ് പുരുഷനെ അപേക്ഷിച്ച് അല്‍പ്പം കുറവായതുകൂടികൊണ്ടാണ് സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ എത്താന്‍ കുറച്ചുസമയം വേണ്ടിവരുന്നത്. എന്നാല്‍ വൈകാരികമായ പ്രശ്‌നങ്ങള്‍ കുറേ സമയത്തേക്കെങ്കിലും മാറ്റിവയ്ക്കാനും രതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നതിനാലാണ് മേല്‍പ്പറയുന്ന വിഷയങ്ങള്‍ കൂടുതലായി പുരുഷനെ ബാധിക്കാത്തതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (1 hour ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (1 hour ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (1 hour ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (1 hour ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (1 hour ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (1 hour ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (1 hour ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (1 hour ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (2 hours ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (2 hours ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കഞ്ചാവ് ഉപയോഗിക്കുമെന്ന് സമ്മതിച്ച് വേടൻ; നിയമ നടപടിക്ക് ശേഷം വിട്ടയക്കും...  (3 hours ago)

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends