ചെമ്പ് പാത്രത്തില്‍ ശേഖരിച്ച വെള്ളം കുടിച്ചുനോക്കൂ...

നമ്മുടെ കാരണവന്മാര്‍ ചെമ്പ് പാത്രത്തില്‍ ശേഖരിച്ച വെള്ളം കുടിച്ചിരുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? കാരണം ഒരുപാട് ഗുണങ്ങളാണ് ചെമ്പ് പാത്രങ്ങളിലെ വെള്ളം കുടിക്കുമ്പോള്‍ ലഭിച്ചിരുന്നത്.
ആയുര്‍വേദവിധി പ്രകാരം, ചെമ്പ് പാത്രത്തില്‍ ശേഖരിച്ച കുടിവെള്ളം (എട്ടു മണിക്കൂറോ ഒരു ദിവസമോ) വെറുംവയറ്റില്‍ കുടിച്ചാല്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്.
ചെമ്പ് പാത്രത്തിലെ വെള്ളം കുടിച്ചാല്‍ വയര്‍ വിഷമുക്തമാവുകയും വൃത്തിയാവുകയും ചെയ്യും. വയര്‍ സംബന്ധമായ അസുഖങ്ങള്‍ ഒരു പരിധി വരെ മാറാനും ഇത് സഹായിക്കും. വെള്ളത്തില്‍ നിന്നും പകരുന്ന അസുഖങ്ങളില്‍ നിന്നും സംരക്ഷണം നല്‍കും.
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്നാണ് കണക്കുകള്‍ പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന രക്തത്തിന്റെ കുറവാണ് വിളര്‍ച്ചയായി കാണപ്പെടുന്നത്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ അളവ് കൂടാന്‍ ചെമ്പ് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് സഹായിക്കുമെന്നും കാരണവന്മാര്‍ പറയുന്നു.
തടി കുറക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും ഇത് ശീലമാക്കാവുന്നതാണ്. ചെമ്പ് സമ്പുഷ്ടമായ വെള്ളം കുടിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങള്‍ ഇല്ലാതാവും. അതുപോലെ തന്നെ സന്ധി വേദനക്കും ഇത് നല്ലൊരു മരുന്നാണ്. ക്യാന്‍സര്‍ സെല്‍ രൂപീകരണത്തെയും ഇത് തടയും. നിങ്ങളുടെ ചര്‍മം സംരക്ഷിക്കാനും ത്വക് സംബന്ധ അസുഖങ്ങള്‍ അകറ്റി നിര്‍ത്താനും ചെമ്പ് പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.
https://www.facebook.com/Malayalivartha