ദിവസവും ഒന്നിൽ കൂടുതൽ ചായ കുടിച്ചാൽ...

രാവിലെ ഉറക്കമുണർന്നാൽ നമ്മളിൽ ഏറെപ്പേരും അന്വേഷിക്കുന്നത് ചായയാണ്. ചായ ശീലമില്ലാത്തവർ തുലോം തുച്ഛമാണ്. ഒരു ദിവസംതന്നെ ഒന്നിൽകൂടുതൽ ചായ കുടിക്കുന്നവരും കുറവല്ല. ശരീരത്തിന്റെ ക്ഷീണമകറ്റി മനസിന് ഉന്മേഷം നല്കാൻ നമുക്ക് ഒരു കപ്പ് ചൂട് ചായ മാത്രം മതി. നമ്മളില്‍ ഒട്ടുമിക്കയാളുകള്‍ക്കും രാവിലെയും വൈകുന്നേരവും ചായ നിര്‍ബന്ധമാണ്. ചായ പ്രേമികൾക്ക് അറിയാത്ത ഒട്ടേറെ ഗുണങ്ങളുണ്ട് ചായയ്ക്ക്.
ചായയിലെ ടാനിനും മറ്റു കെമിക്കലുകളും ദഹനത്തെ എളുപ്പമാക്കുന്നു. ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു. സ്ഥിരമായ ചായകുടി ദന്തക്ഷയം തടയും. കൂടാതെ പല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പും ബലവും ചായകുടിയിലൂടെ ലഭിക്കും. പല്ലുകളുടെ ആരോഗ്യത്തിനുവേണ്ട ഫ്‌ലൂറൈഡ് ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല്ലുകളെ നശിപ്പിക്കുന്ന ബാക്ടീരിയകളെ ചെറുക്കുന്നതിനും ചായ ഫലപ്രദമാണ്.
അമിതവണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെയധികം ഉപയോഗപ്രദമാണ് ദിവസേനെയുള്ള ചായ കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതില്‍ ചായയ്ക്ക് നിര്‍ണായക പങ്ക് ഉണ്ട്. സോഫ്റ്റ് ഡ്രിങ്കിനെ അപേക്ഷിച്ച് ചായ അമിതവണ്ണം കുറയ്ക്കുന്നതിന് ഉത്തമമാണ്. ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതില്‍ ചായ നിര്‍ണായകപങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നതിനും, അത് കട്ടപിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ലാവനോയ്ഡ്‌സ് എന്ന ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
കട്ടൻ ചായയിലടങ്ങിയിരക്കുന്ന കഫീൻ ആസ്തമ രോഗികളിൽ ബോങ്കോഡയലേറ്ററായി പ്രവർത്തിക്കുന്നു. കഫീനെക്കൂടാതെ മറ്റു ചില തിയോഫിലൈൻ സംയുക്തങ്ങൾ ശ്വാസകോശത്തിലെ വായു അറകളെ തുറക്കുന്നു. ഇതുമൂലം ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു. ദിവസവും രാവിലെയുള്ള ചായകുടി ശരീരത്തില്‍ നിര്‍ജ്ജലീകരണം തടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
ചായയില്‍ അടങ്ങിയിട്ടുള്ള കഫീനില്‍ ചിലയിനം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതല്‍ ജലാംശം പ്രദാനം ചെയ്യുന്നുയ രാവിലത്തെ വ്യായാമം, നീണ്ട ജോലി എന്നിവയ്ക്കുശേഷം ചായ കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്‍മേഷം പകരുന്നു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചായയുടെ ഏറ്റവും വലിയ ഗുണമാണിത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ ചെറുക്കാന്‍ ചായകുടി ഉത്തമമാണെന്ന് ഇതിനോടകം ചില പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചായയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റാണ് ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത്. കട്ടൻചായയും മറ്റും (വൈറ്റ് ടീ, ഗ്രീൻ ടീ തുടങ്ങിയവ) സ്ത്രീകളിൽ സ്തനാർബുദവും ഓവറിയൻ കാൻസറും വരുന്നതിനെ പ്രതിരോധിക്കും.
https://www.facebook.com/Malayalivartha