ഉപവാസം പരമൗഷധം
പനിക്ക് ഉപവാസം നന്ന്. ദഹനമില്ലായ്‌മയാണു പല രോഗങ്ങളുടെയും ഉല്‍പത്തിക്കു കാരണം. ദഹിക്കാതെ കിടക്കുന്നതിനെ ദഹിപ്പിക്കാന്‍ പട്ടിണിയിലൂടെ കഴിയും. ആമത്തെ അതായത് ദഹിക്കാത്തതിനെ ദഹിപ്പിക്കാന്‍ ശരീരം തന്നെ ഒരഗ്നിദീപ്‌തിയുണ്ടാക്കുന്നതാണു പനിയായി മാറുന്നത്. പല രോഗങ്ങളുടെയും തുടക്കത്തില്‍ ഒന്നോ രണ്ടോ ദിവസം ഉപവസിക്കുക. അല്ലെങ്കില്‍ ഭക്ഷണം ക്രമീകരിക്കുകയെങ്കിലും വേണം. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം അപ്പോള്‍ ഒഴിവാക്കാം.
പനിയുള്ളപ്പോള്‍ കഞ്ഞി കുടിക്കണമെന്നു പറയുന്നത് ഇതിന്റെ ഭാഗമാണ്. ജ്വര ചികിത്സയിലാണ് ഉപവാസത്തിനു പ്രാധാന്യം കൊടുക്കുന്നത്.
https://www.facebook.com/Malayalivartha