പല്ലി ശല്യം മാറാൻ...

ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്നവയാണ് പല്ലികൾ. ഇവ നിരുപദ്രവകാരികളാണെങ്കിലും പലർക്കും ഈ ജീവിയെ കാണുന്നത്തന്നെ അറപ്പാണ്. മനുഷ്യരോട് ഏറ്റവും അടുത്ത് കഴിയുന്ന ഉരഗവർഗമാണ് പല്ലികൾ. നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും. പല്ലികൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. ഇവയ്ക്കു വിഷമില്ലെങ്കിലും പലപ്പോഴും നമുക്ക് ശല്യമാകുന്നു. പല്ലി ശല്യം മാറാന്‍ ചില വഴികളുണ്ട്.
കുരുമുളകു വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താൽ പല്ലി ശല്യം മാറും. ഉപയോഗിച്ചു കഴിഞ്ഞ കോഴിമുട്ടയുടെ തോട് കളയാതെ മലര്‍ത്തി വീടുകളുടെ മുക്കിലും മൂലയിലും വയ്ച്ചാൽ പല്ലി വരില്ല. അപരാജിതചൂര്‍ണം എന്നൊരു ആയുര്‍വേദ മരുന്നുണ്ട്. ഇത വാങ്ങി പുകയക്കുന്നത് പല്ലികളെ തുരത്താന്‍ നല്ലതാണ്. മയില്‍പ്പീലി ചുവരില്‍ വയ്ക്കുന്നതും പല്ലികളുടെ ശല്യമൊഴിവാക്കാന്‍ ഏറെ നല്ലതാണ്.
നാഫ്തലീന്‍ അഥവാ പാറ്റഗുളിക വീട്ടില്‍ പല്ലിശല്യമുള്ളിടത്തു വയ്ക്കുക. ഇത് പല്ലികളെ ഓടിയ്ക്കും. കാപ്പിപ്പൊടി, മൂക്കുപൊടി എന്നിവ ചേര്‍ത്തു കുഴച്ച് ഉരുളകളാക്കി വയ്ക്കുന്നതും പല്ലിശല്യം ഒഴിവാക്കാന്‍ നല്ലതാണ്. ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു ചതച്ച് ആ നീര് വെള്ളത്തില്‍ കലക്കി വീടിന്റെ മൂലകളില്‍ സ്പ്രേ ചെയ്യുന്നതും ഗുണകരമാണ്.
https://www.facebook.com/Malayalivartha