വളർത്തുനായ നമ്മെ നക്കുന്നതിൻറെ കാരണം ഇതാണ്...

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റുപലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനുമായി നായ്ക്കളെ ഉപയോഗിക്കുന്നു. മനുഷ്യസംസ്കാരം ഉടലെടുത്തപ്പോൾ മുതൽ നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയിരുന്നു എന്ന് കരുതപ്പെടുന്നു. നായ്ക്കൾ ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃഗങ്ങളാണ്. ജനുസ്സനുസരിച്ച് നായ്ക്കളുടെ ബുദ്ധിശക്തിയിൽ ഏറ്റക്കുറച്ചിലുകൾ കാണാം.
നായകൾ വളരെ സാമൂഹ്യ ബോധം പ്രകടിപ്പിക്കുന്നവയാണ്. മനുഷ്യരുടെ ജീവിത-സാമൂഹിക സാഹചര്യങ്ങളുമായി നായ്ക്കൾ വളരെയധികം ഇണങ്ങിച്ചേരാനുള്ള കഴിവ് തന്മൂലം അവയ്ക്കുണ്ട്. മനുഷ്യരോടൊത്ത് കളിക്കുന്നതിലും മനുഷ്യരാൽ പരിശീലിപ്പിക്കപ്പെടുന്നതിലും നായ്ക്കൾ സന്തോഷം കണ്ടെത്തുന്നു. നായ്ക്കൾ ഇന്ന് പ്രധാനമായും മനുഷ്യർക്ക് കൂട്ടിനായാണ് വളർത്തപ്പെടുന്നത്.നായ്ക്കൾ മനുഷ്യനെ വളരെയധികം മേഖലകളിൽ സഹായിക്കുന്നതു കൊണ്ടും അവയുടെ വിശ്വസ്തത കൊണ്ടും മനുഷ്യന്റെ ഏറ്റവും അടുത്ത ചങ്ങാതി എന്ന പദവി നായ്ക്കൾക്ക് ലഭിച്ചിരിക്കുന്നു. പലപ്പോഴും പുറത്തുപ്പോയി വീട്ടിൽ തിരിച്ചെത്തുമ്പോൾ നായ നമ്മളെ നക്കാറുണ്ട്. ഇത് നായയ്‌ക്കു നമ്മോടുള്ള സ്‌നേഹംകൊണ്ടുമാത്രമല്ല.
നായകള്‍ സ്‌നേഹമുള്ള മൃഗങ്ങളാണ് , അവര്‍ പലതരത്തില്‍ നമ്മളോടുള്ള സ്‌നേഹം പ്രകടിപ്പിക്കും, നമ്മളെ നക്കുന്നതാണ് ഇതില്‍ പ്രധാനം. നായകള്‍ നമ്മളെ നക്കുമ്പോള്‍ അവയുടെ തലച്ചോര്‍ അവയെ ശാന്തമാക്കാനും സമാശ്വസിപ്പിക്കാനും സഹായിക്കുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും .അവ നമ്മളെ നക്കുന്നതിന്റെ പ്രധാന കാരണം സ്‌നേഹമാണ് ,അതിനാലാണ് ഇത് ആദ്യം തന്നെ പറയുന്നത്. കുരയ്ക്കുകയും വാലാട്ടുകയും ചെയ്യുന്നതിന് പുറമെ നമ്മളെ നക്കിയും നായകള്‍ ആശയവിനിമയം നടത്തും. നമ്മളില്‍ നിന്നും എന്തോ വേണമെന്ന് അവര്‍ പറയാന്‍ ശ്രമിക്കുകയാണ് ഇതിലൂടെ. വെള്ളത്തിനോ ഭക്ഷണത്തിനോ അല്ലെങ്കില്‍ നടക്കാന്‍ പോകാനോ ആയിരിക്കും ചിലപ്പോള്‍. എന്തു തന്നെ ആയാലും അവ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നമ്മള്‍ മനസ്സിലാക്കി എടുക്കണം.
നായകള്‍ ഗന്ധത്തിലൂടെ നമ്മളെ തിരിച്ചറിയുന്നത് പോലെ രുചിയിലൂടെയും തിരിച്ചറിയും. നമ്മുടെ ചര്‍മ്മം നക്കി നോക്കിയാണ് അവര്‍ അത് മനസ്സിലാക്കുന്നത് . നമ്മള്‍ വിയര്‍ക്കുമ്പോള്‍ രോമകൂപങ്ങള്‍ പുറത്ത് വിടുന്ന ഉപ്പ് രസത്തിലൂടെയാണിത്. ഒരിക്കല്‍ ഉടമസ്ഥന്റെ ചര്‍മ്മത്തിലെ ഉപ്പു രസം ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ , പിന്നീടിത് ഒരു ശീലമാകും. സ്‌നേഹിക്കപ്പെടാന്‍ നായകള്‍ക്ക് ഇഷ്ടമാണ്. കുട്ടികളെ പോലെ നമ്മുടെ ശ്രദ്ധനേടാന്‍ വേണ്ടി അവ പലതും ചെയ്യും. അവ കുരയ്ക്കും വാലാട്ടും നമ്മളെ മുട്ടി ഉരുമ്മും , ചിലപ്പോള്‍ നക്കി തുടയ്ക്കും. അങ്ങനെ ചെയ്യുമ്പോള്‍ കുട്ടികളെ എന്നപോലെ നമ്മള്‍ അവരെ ലാളിക്കുകയും പരിചരിക്കുകയും ചെയ്യും.
ജീവനുള്ളതും ജീവനില്ലാത്തതുമായ വസ്തുക്കളെ പരിശോധിക്കുന്നതിനായി നായകള്‍ ഉപയോഗിക്കുന്ന വിദ്യയാണിത്. നമ്മള്‍ ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ലോകവുമായി ബന്ധപ്പെടുന്നത് പോലെ നായകള്‍ രുചിയിലൂടെയാണ് ചുറ്റുമുള്ള കാര്യങ്ങള്‍ തിരിച്ചറിയുന്നത്. നക്കുന്ന ശീലത്തെ ഉടമസ്ഥര്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അവര്‍ അത് ആസ്വദിക്കുന്നതായി നായകള്‍ കരുതും. അതിനാല്‍ അവ വീണ്ടും അങ്ങനെ ചെയ്യാന്‍ മുതിരും. അതേസമയം നായകളെ നക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയാണെങ്കില്‍ ഉടമസ്ഥര്‍ അത് ഇഷ്ടപ്പെടുന്നില്ല എന്ന് അവയ്ക്ക് മനസ്സിലാകുകയും ഉടന്‍ തന്നെ നക്കുന്നത് നിര്‍ത്തുകയും ചെയ്യും. കൂട്ടത്തില്‍ താമസിക്കുന്ന എല്ലാ മൃഗങ്ങളുടെയും പ്രധാന അഗംത്തോടുള്ള അനുസരണ പ്രകടിപ്പിക്കുന്നതിനുള്ള ചേഷ്ടയാണ് നക്കല്‍. നിങ്ങളെ അവ നക്കുകയാണെങ്കില്‍ നിങ്ങളാണ് യജമാനന്‍ എന്ന് അറിയിക്കാനുള്ള അവയുടെ മാര്‍ഗ്ഗമാണ് ഇത്. മറ്റ് കുടുംബാഗംങ്ങളുടെ അടുത്തും അവ ഇതു പോലെ ചെയ്‌തേക്കാം.
https://www.facebook.com/Malayalivartha