പാറ്റയെ തുരത്താം...

പറക്കാനും നടക്കാനും സാധിക്കുന്ന ഒരു ചെറുപ്രാണിയാണ് പാറ്റ. ഇവ പകർച്ചവ്യാധികൾ പകർത്തുന്ന ജീവികളിൽ ഉൾപ്പെട്ടതാണ്. ഇവ ലോകത്തിൽ 30തരത്തിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ വീടുകളിലും പരിസരത്തും മറ്റും കാണപ്പെടുന്ന പലപ്പോഴും നാം നിസ്സാരമെന്നു തള്ളിക്കളയുന്ന ഒരു ഷഡ്പദം ആണ് പാറ്റ . നമ്മുടെ അടുക്കളയിലെയും തീൻ മേശയിലെയും , രാത്രി സന്ദർശകനായ ഈ പ്രാണി പകൽ സമയങ്ങളിൽ ഒളിച്ചിരിക്കുന്നത് ഓടകളിലും, ഓവുകളിലും, ചാലുകളിലും, വിടവുകളിലും മറ്റ് ഇരുട്ടുള്ള സ്ഥലങ്ങളിലും ആണ്.
ശരിയായി സംരക്ഷിക്കാത്ത കക്കൂസും സെപ്ടിക് ടാങ്കും ഒളിച്ചിരിക്കാനും ഭക്ഷണത്തിനും ആയി ഈ പ്രാണികൾ ഇഷ്ടപ്പെടുന്നു .ഇവയുടെ വദന ഭാഗങ്ങളിൽ, ശരദിയിൽ, വിസർജ്യത്തിൽ, എന്തിന് ,ശരീരം ആസകലം രോഗാണുക്കൾ കാണപ്പെടുകയും ചെയ്യാം. രോഗാണുക്കൾക്ക് ഇവയുടെ ശരീരത്തിൽ രൂപ മാറ്റം ഒന്നും സംഭവിക്കുന്നില്ല. പക്ഷെ, മെക്കാനിക്കൽ ആയി നമ്മുടെ ഭക്ഷണത്തിലും പാനീയങ്ങളിലും ഇവ രോഗാണുക്കളെ സംക്രമിപ്പിക്കുന്നു. അങ്ങനെ , ഈച്ചകളെപ്പോലെ , കോളറ, വയറിളക്കം , വയറുകടി , സന്നിപാത ജ്വരം , എ -മഞ്ഞപ്പിത്തം, പിള്ളവാതം, ചില വിര ബാധ തുടങ്ങി എച്ച് 1 എൻ 1 പനിവരെ പകർത്തുവാൻ പാറ്റകൾക്ക് സാധിക്കും .
കണ്ടാല്‍ കുഞ്ഞനാണെങ്കിലും വീടുമുഴുവന്‍ വൃത്തികേടാക്കാനും വീട്ടിലുള്ളവരുടെ സമാധാനം കളയാനും പാറ്റകള്‍ ധാരാളം മതി. പാറ്റ വീട്ടില്‍ സ്ഥിരതാമസമാക്കാനുള്ള കാരണങ്ങള്‍ പലര്‍ക്കും അറിയാമെങ്കിലും ആരും ശ്രദ്ധിക്കാറില്ല. താഴെ പറയുന്നത് പോലെ ചെയ്താല്‍ ഫലം കിട്ടാന്‍ 3-4 ആഴ്ച കാത്തിരിക്കേണ്ടി വരും. വീട്ടിനുള്ളിലെ പാറ്റയെ തുരത്താനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം...
പാറ്റകള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് ആദ്യമായി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും ചുറ്റമായി കാണപ്പെടാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണിത്. അതിനാല്‍ ഇതിന്റെ രണ്ടിന്റെയും 5 അടി അകലത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയും . അതിനാല്‍ വിടവുകള്‍, വിള്ളലുകള്‍, ദ്വാരങ്ങള്‍, ഭിത്തികള്‍, വാതിലുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി ബൊറാക്‌സ് ഗുളികകള്‍ ഇടുക. സ്റ്റൗവ്, ഫ്രിഡ്ജ് എന്നിവയിലും പാറ്റകള്‍ ഒഴിച്ചിരിക്കാന്‍ ഇടം കണ്ടെത്താറുണ്ട് . അതിനാല്‍ അവിടെയും പരിശോധിക്കേണ്ടതുണ്ട്.
അതു പോലെ തന്നെ പൈപ്പുകള്‍ ഉള്‍പ്പെട വെള്ളത്തിന്റെ സ്രോതസ്സുകളിലും ശ്രദ്ധ നല്‍കണം. മുട്ടയുടെ മഞ്ഞയും ബോറിക് ആസിഡ് പൗഡറും ചേര്‍ത്തിളക്കുക. പാറ്റയെ തുരത്താൻ മുട്ടയുടെ മഞ്ഞക്കരു, 30-50 ഗ്രാം ബോറിക് ആസിഡ് പൗഡര്‍ (ബൊറാക്‌സ്-വെണ്‍കാരം) എന്നിവ ഉപയോഗിച്ച് ഒരു മിശ്രിതം ഉണ്ടാക്കാം. കൈയ്യുറകള്‍ ഇട്ടതിന് ശേഷം ഈ മിശ്രിതം ഉരുട്ടി ഒരു സെന്റിമീറ്റര്‍ വ്യാസം വരുന്ന ചെറിയ ഗുളികകള്‍ ഉണ്ടാക്കുക. ഒരു മണിക്കൂറിന് ശേഷം ഇവ ഉണങ്ങി ഉപയോഗിക്കാന്‍ പാകത്തിനാകും.
പാറ്റകള്‍ക്ക് വലിച്ചെടുക്കാവുന്ന തരത്തില്‍ വെള്ളം എവിടെയും കിടക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം . പൈപ്പുകള്‍ ചോരുന്നില്ലന്നും ചുറ്റും ഈര്‍പ്പം ഉണ്ടാക്കാത്ത തരത്തില്‍ അവ ആവരണം ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക. പാറ്റാകള്‍ വരാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ബൊറാക്‌സ് ഗുളിക വയ്ക്കുക. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചലനവും ദിശയും മനസ്സിലാക്കാന്‍ അവയെ പിന്തുടരുക.
https://www.facebook.com/Malayalivartha