അമ്മയാകാന്‍ ആഗ്രഹിക്കുന്നുവോ...ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീയുമില്ല. എന്നാല്‍ ഇന്നത്തെ കാലത്തെ പുതിയ ജീവിതരീതി ഗര്‍ഭധാരണത്തിന് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഫാസ് ഫുഡ് തന്നെയാണ് പ്രധാനകാരണം. ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ ആറ് കാര്യങ്ങള്‍ പ്രധാനമായി ശ്രദ്ധിക്കണം.
1)ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക, നല്ല ഭക്ഷണം മാത്രം കഴിക്കുക
എല്ലാവരും വളരെ വൈകിയും ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പുമായാണ് ഭക്ഷണം കഴിക്കുന്നത്. ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്ന സ്ത്രീകളെ സംബന്ധിച്ച് വിറ്റാമിന്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ നിയന്ത്രണമുള്ള ഭക്ഷണക്രമം പ്രധാനമാണ്. വിറ്റാമിന്‍ സിയുടെയും പ്രോട്ടിനിന്റെയും സാന്നിധ്യം ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിര്‍ത്തണം. സാലഡുകളും പഴങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
2) നല്ല പോലെ വ്യായാമം ചെയ്യുക
വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. വന്ധ്യതാ നിവാരണ ചികിത്സ തേടുന്നവര്‍ക്ക് ഇത്തരം വ്യായാമങ്ങള്‍ പ്രധാനമാണ്. പ്രഭാത നടത്തവും സായാഹ്‌ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്.
3. മാനസികനില മെച്ചപ്പെടുത്തുക
മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്ഥലങ്ങളില്‍ നിന്ന് കഴിവതും മാറിനില്‍ക്കുക. മനസിനെ ശുദ്ധിയാക്കി പത്ത് മുതല്‍ 20 മിനിറ്റ് വരെ ശ്വാസോഛോസത്തില്‍ ശ്രദ്ധപുലര്‍ത്തുക. ഇത് ദിവസവും പിന്തുടരുന്നത് മാനസിക, ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തും. കടലിന്റെ തിരയിളക്കം, വെള്ളച്ചാട്ടം, മഴക്കാടുകളിലെ ശബ്ദം തുടങ്ങിയവയെല്ലാം സമ്മര്‍ദം കുറക്കാന്‍ സഹായകമാണ്.
4. ശരീരം തടി കൂടാതെ സൂക്ഷിക്കുക
സ്വാഭാവിക ഗര്‍ഭധാരണമാണ് എപ്പോഴും നല്ലത്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തന സമയങ്ങളെ ആന്തരികമായി നിയന്ത്രിക്കുന്ന ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം സന്തുലിതമാണെന്ന് ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്ക് അവരുടെ 20കളില്‍ ആണ് ഗര്‍ഭധാരണത്തിന് എളുപ്പം. 35ന് ശേഷം ഗര്‍ഭധാരണം പ്രയാസകരമാണ്. ഇതെക്കുറിച്ചുള്ള അവബോധവും തീരുമാനവും പ്രധാനമാണ്.
5. മൊബൈല്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ഉപയോഗങ്ങള്‍ നിയന്ത്രിക്കുക
രാത്രിയില്‍ പ്രത്യേകിച്ചും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയില്‍ നിന്നുള്ള റേഡിയേഷന്‍ നിങ്ങളിലെ ഗര്‍ഭധാരണ സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഫോണിലും ലാപ്‌ടോപ്പിലും ഉപയോഗിക്കുന്ന സമയം മറ്റ് രീതിയില്‍ ക്രിയാത്മകമായി വിനിയോഗിക്കുക.
6. ദഹന സംവിധാനത്തില്‍ ശ്രദ്ധപുലര്‍ത്തുക
നല്ല ഭക്ഷണം കഴിച്ചാലും പലര്‍ക്കും മോശം ദഹനവ്യവസ്ഥയായിരിക്കും. അതിനാല്‍ മികച്ച പോഷണം ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരും. ഇത് എല്ലുകളുടെ ശക്തിയെ തന്നെ ബാധിക്കും.
https://www.facebook.com/Malayalivartha